Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M Flux

വി​നോ​ദ ലോ​ക​ത്ത് പു​തി​യ അ​ധ്യാ​യം തു​റ​ന്ന് എം ​ഫ്ല​ക്സ് മൂ​വീ​സ് ഒ​ടി​ടി പ്ലാ​റ്റ്ഫോം  

മ​ല​യാ​ളി​ക​ളു​ടെ വി​നോ​ദ ലോ​ക​ത്ത് പു​തി​യ അ​ധ്യാ​യം തു​റ​ന്നു കൊ​ണ്ട് പു​തി​യ ഒ​ടി​ടി പ്ലാ​റ്റു​ഫോ​മാ​യ എം ​ഫ്ല​ക്സ് ഒ​ടി​ടി​യു​ടെ ഉ​ദ്ഘാ​ട​നം സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥ് തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബ് ടി​എ​ൻ​ജി ഹാ​ളി​ൽ നി​ർ​വ​ഹി​ച്ചു.

എം. ​ഫ്ല​ക്സ് മൂ​വീ​സ് ഒ​ടി​ടി​യു​ടെ ചെ​യ​ർ​മാ​നും​പ്ര​മു​ഖ നി​ർ​മാ​താ​വു​മാ​യ ഡോ. ​മ​ധു​സൂ​ദ​ന​ൻ മാ​വേ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഒ​ടി​ടി പ്ലാ​റ്റു​ഫോ​മി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ യു​മാ​യ റെ​യ്സ് സി​ദ്ദി​ക്ക്, എം ​ഫ്ല​ക്സി​ന്‍റെ ചീ​ഫ് ക​ൺ​സ​ൾ​ട്ട​ന്‍റ് സ​ജൈ ലാ​ൽ സു​ബ്ര​ഹ്‌​മ​ണ്യ​ൻ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​വീ​ന്ദ്ര​ൻ, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ജി.​വേ​ണു​ഗോ​പാ​ൽ, സം​വി​ധാ​യ​ക​രാ​യ ജോ​സ് തോ​മ​സ്, വേ​ണു ബി.​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ള സി​നി​മ​യ്ക്കും, ഡി​ജി​റ്റ​ൽ വി​നോ​ദ മേ​ഖ​ല​യ്ക്കും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ന്നു കൊ​ണ്ട് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ എം ​ഫ്ല​ക്സ് ഒ.​റ്റി.​റ്റി, സി​നി​മ​ക​ൾ, വെ​ബ്ബ് സീ​രീ​സു​ക​ൾ, ടെ​ലി​വി​ഷ​ൻ ഷോ​ക​ൾ, മൈ​ക്രോ ഡ്രാ​മ​ക​ൾ, ലൈ​വ് ഇ​വ​ന്‍റു​ക​ൾ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ൾ, ഒ​രു ഡി​ജി​റ്റ​ൽ​വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

കേ​ര​ള​ത്തി​ന​ക​ത്തും, ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് മി​ക​ച്ച വി​നോ​ദാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​തി​നൊ​പ്പം, മ​ല​യാ​ള സി​നി​മ​യ്ക്കും, സ്വ​ത​ന്ത്ര ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്കും പു​തി​യ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കാ​നും പ്ലാ​റ്റു​ഫോം ല​ക്ഷ്യ​മി​ടു​ന്നു.

ചെ​യ​ർ​മാ​ൻ ഡോ. ​മ​ധു സൂ​ദ​ന​ൻ മാ​വേ​ലി​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലും, സി​നി​മാ സം​വി​ധാ​യ ക​നും, എം​ഫ്ല​ക്സി​ന്‍റെ സ്ഥാ​പ​ക​നും, സി​ഇ​ഒ​യു​മാ​യ റെ​യ്സ് സി​ദ്ദി​ക്കി​ന്‍റെ ഏ​കോ​പ​ന​ത്തി​ലും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച എം ​ഫ്ല​ക്സ് ഒ.​റ്റി.​റ്റി, സ്ട്രീം ​യു​വ​ർ വേ​ൾ​ഡ് എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് എ​ത്തു​ന്ന​ത്. പിആർഒ-അ​യ്മ​നം സാ​ജ​ൻ.

Latest News

Corehub Up