Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M. Rahmatulla

Malappuram

എം. ​റ​ഹ്മ​ത്തു​ള്ള മ​ഞ്ചേ​രി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

മ​ഞ്ചേ​രി: സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗ​മാ​യി​രി​ക്കെ മു​സ്‌ലിം ലീ​ഗി​ലേ​ക്ക് ചേ​ക്കേ​റി​യ എം. ​റ​ഹ്മ​ത്തു​ള്ള മ​ഞ്ചേ​രി​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 1981 മു​ത​ൽ 1985 വ​രെ എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, 1998 മു​ത​ൽ 2011 വ​രെ സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം, സം​സ്ഥാ​നഎ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, 2006 മു​ത​ൽ 2011 വ​രെ സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി 1989ലും 1996 ​ലും പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽനി​ന്നും 2009 വ​യ​നാ​ട് ലോ​ക്​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 1991 തി​രൂ​ര​ങ്ങാ​ടി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽനി​ന്നും ജ​ന​വി​ധി തേ​ടി​യി​രു​ന്നു.

2011 ൽ ​മു​സ്‌ലീം ലീ​ഗി​ൽ ചേ​ർ​ന്ന​തി​നു ശേ​ഷം 2011-13 കാ​ല​ത്ത് മു​സ്ലീം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി, 2013 മു​ത​ൽ 2021 വ​രെ എ​സ്ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, 2016-2019 കാ​ല​ത്ത് എ​സ്ടി​യു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, 2019-2024 എ​സ്ടി​യു ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്്, 2021 മു​ത​ൽ എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും മു​സ്‌ലീം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം, സം​സ്ഥാ​ന അ​ച്ച​ട​ക്കസ​മി​തി അം​ഗം, കേ​ര​ള സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളിക്ഷേ​മ ബോ​ർ​ഡ് അം​ഗം, 2023 മു​ത​ൽ സം​സ്ഥാ​ന മി​നി​മം വേ​ജ​സ് ഉ​പ​ദേ​ശ​ക ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

അ​രി​ക്കോ​ട് സ്വ​ദേ​ശി മു​ക്ക​ത്ത് അ​ബ്ദു​റ​ഹി​മാ​ൻ - പൂ​വ​ഞ്ചേ​രി ക​ദീ​ജ ദ​ന്പ​തി​മാ​രു​ടെ മ​ക​നാ​ണ്. സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​കെ.​പി. സു​ഹ്റാ​ബാ​നു​വാ​ണ് ഭാ​ര്യ. മ​ക്ക​ൾ: എം.​ ഹേ​നി, ഡോ. ​എം. ഹേ​ന, മ​രു​മ​ക്ക​ൾ: ഷ​ബീ​ബ് അ​ഹ​മ്മ​ദ്, സോ​ന അ​സ്‌ലം.

Latest News

Corehub Up