Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.A. Nishad

ഡീം ​ഡോം​ഗ്, അ​ങ്ങ​നെ വ​ന്നാ​ൽ സം​സ്ഥാ​ന പൊ​തു​ശ​ല്യം ഓ​ർ​മ ആ​കും; ടി​നി ടോ​മി​നെ പ​രി​ഹ​സി​ച്ച് എം.​എ.​നി​ഷാ​ദ്

അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ൽ ന​ട​ൻ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ര്‍​ദേ​ശി​ച്ച കോ​ട​തി ഉ​ത്ത​ര​വി​ൽ പ്ര​തി​ക​രി​ച്ച് സം​വി​ധാ​യ​ക​ൻ എം.​എ. നി​ഷാ​ദ്. ടി​നി ടോ​മി​നെ പ​രി​ഹ​സി​ച്ചാ​ണ് പോ​സ്റ്റ്. എ​ന്നാ​ൽ ടി​നി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​യി​രു​ന്നു നി​ഷാ​ദി​ന്‍റെ കു​റി​പ്പ്.

‘‘പ്രി​യ​പ്പെ​ട്ട ഡീം ​ഡോ​ങ്ങ്, താ​ങ്ക​ൾ ദ​യ​വാ​യി കോ​ട​തി ക​യ​റി ജ​ഡ്ജി​യെ മി​മി​ക്രി കാ​ണി​ച്ച് ചി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്....​അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ എ​ല്ലാ വ​കു​പ്പും മാ​റും.... ക​ടു​പ്പ​മേ​റി​യ ശി​ക്ഷ​ക്ക് ക​ള​മൊ​രു​ങ്ങും..  അ​ങ്ങ​നെ വ​ന്നാ​ൽ സം​സ്ഥാ​ന പൊ​തു​ശ​ല്യം ഓ​ർ​മ ആ​കും. ഒ​രു​പ​ദേ​ശ​മാ​ണ് വേ​ണ​മെ​ങ്കി​ൽ സ്വീ​ക​രി​ക്കാം..

കോ​ട്ടും കു​പ്പാ​യോം ക​റു​പ്പു​മൊ​ക്കെ കാ​ണു​മ്പോ​ൾ അ​ങ്ങ​യു​ടെ ഉ​ള്ളി​ൽ അ​നു​ക​ര​ണ​ത്വ​ര​യു​ണ​രു​മെ​ന്ന​റി​യാം.. ആ​പ​ത്താ​ണെ​ന്ന് മാ​ത്ര​മ​ല്ല, കോ​ട​തി​യ​ല​ക്ഷ്യം കൂ​ടാ​തെ കൊ​ട്ടു​വ​ടി​യാ​ൽ പി​ട​ലി​യി​ൽ താ​ഡ​ന​മേ​ൽ​ക്കാ​നും യോ​ഗം കാ​ണു​ന്നു​ണ്ട്. ആ​യ​തി​നാ​ൽ നീ​തി​പീ​ഠ​ത്തെ പീ​ഡി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ നി​ന്നും താ​ങ്ക​ൾ ഒ​ഴി​ഞ്ഞു​നി​ല്ക്കു​മെ​ന്ന് വി​ശ്വ​സി​ക്ക​ട്ടെ..

NB : ഒ​ന്നു​മി​ല്ലെ​ങ്കി​ൽ പ​ണി​യി​ല്ലാ​തി​രു​ന്ന കാ​ല​ത്ത് മൂ​ന്ന് സി​നി​മ​ക​ളി​ൽ വേ​ഷം ന​ൽ​കി​യ വ്യ​ക്തി എ​ന്ന നി​ല​യി​ൽ പ​റ​യു​ക​യാ​ണ്...​കോ​ട​തി​യാ​ണ്..‘​അ​മ്മ’ ഓ​ഫി​സ​ല്ല...​സൂ​ക്ഷി​ക്കു​ക.’’–​നി​ഷാ​ദി​ന്‍റെ വാ​ക്കു​ക​ൾ.

Latest News

Corehub Up