Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.M. Mani

മുല്ലപ്പെരിയാർ: ഏത് വിജയ് സർക്കാർ ആയാലും തീരുമാനം നടപ്പാക്കാൻ പറ്റില്ലെന്ന് എം.എം. മണി

ഉടുമ്പൻചോല: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്‍റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി മുൻ മന്ത്രി എം.എം. മണി. തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കൂവെന്നും നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാടിന് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന അളവിൽ വെള്ളം നൽകാൻ കേരളം തയാറാണെന്നും എന്നാൽ കേരളത്തിന്‍റെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും അതീവ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയിലെ മൂന്ന് താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. പച്ചമലയാളത്തിൽ പറഞ്ഞാൽ അത്തരം വ്യാജ പ്രചാരണങ്ങൾ കൈയിൽ വച്ചാൽ മതിയെന്നായിരുന്നു ഈ വിഷയത്തിലുള്ള മണിയുടെ പ്രതികരണം.

Kerala

യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത​വ​ര്‍ വി​ഡ്ഢി​ക​ൾ: എം.​എം. മ​ണി

ഇ​ടു​ക്കി: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത​വ​ര്‍ വി​ഡ്ഢി​ക​ളാ​ണെ​ന്ന് സി​പി​എം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി.

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ത​ള​രി​ല്ലെ​ന്നും മു​ണ്ടും മ​ട​ക്കി​ക്കു​ത്തി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക് വീ​ണ്ടും സ​ജീ​വ​മാ​യി ഇ​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തി​ന് മു​ന്‍​പേ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്ത പാ​ര്‍​ട്ടി​യെ കു​റി​ച്ച് എ​ന്തു​പ​റ​യാ​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്നെ യു​ഡി​എ​ഫി​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി അ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. അ​ധി​കാ​ര വ​ടം​വ​ലി​യാ​ണ് ഇ​പ്പോ​ള്‍ അ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.‌
‌
തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ശ​ക​ല​നം ചെ​യ്യു​മ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ നി​ല​പാ​ടി​ല്‍ മാ​റ്റം വ​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ജ​ന​ങ്ങ​ള്‍ വി​ഡ്ഢി​ക​ളാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.

ജ​ന​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ചി​ന്തി​ക്കു​ന്ന​തി​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും പി​ന്നി​ല്‍ എ​ന്തെ​ങ്കി​ലും അ​ടി​സ്ഥാ​ന​മു​ണ്ടോ എ​ന്ന് പാ​ര്‍​ട്ടി ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യു​ടെ ന​യ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ല്‍ എ​വി​ടെ​യാ​ണ് പാ​ളി​ച്ച സം​ഭ​വി​ച്ച​തെ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു

Kerala

എം.​എം. മ​ണി കൈ​പ്പ​ത്തി ചി​ഹ്ന​ത്തെ അ​വ​ഹേ​ളി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് റോ​യ് കെ. ​പൗ​ലോ​സ്

ഇ​ടു​ക്കി: കൈ​പ്പ​ത്തി ചി​ഹ്ന​ത്തെ അ​വ​ഹേ​ളി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും ഒ​രു മു​തി​ർ​ന്ന നേ​താ​വി​ൽ​നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത പെ​രു​മാ​റ്റ​മാ​ണ് എം.​എം. മ​ണി​യു​ടേ​തെ​ന്നും ഇ​ടു​ക്കി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​യ് കെ. ​പൗ​ലോ​സ്. കൈ​പ്പ​ത്തി​യെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ അ​റ​പ്പാ​കു​ന്നു​വെ​ന്ന എം.​എം. മ​ണി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു റോ​യ്.

ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് ഇ​ക്കു​റി അ​ദ്ദേ​ഹ​ത്തി​ന് സീ​റ്റ്‌ നി​ഷേ​ധി​ക്കാ​ൻ കാ​ര​ണം. ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ മാ​ത്ര​മേ ഇ​ത്ത​രം പ്ര​സ്താ​വ​ന ഉ​പ​ക​രി​ക്കൂ എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​ക്ക​ണം. എം.​എം. മ​ണി​യു​ടെ കു​ടും​ബ​ത്തി​ലു​ള്ള​വ​ർ പോ​ലും ഇ​ത്ത​വ​ണ കൈ​പ്പ​ത്തി​ക്ക് വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നം റോ​യ് കെ. ​പൗ​ലോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

തനിക്ക് മത്സരിക്കാൻ താല്പര്യമില്ലായിരുന്നുവെന്ന് എം.എം. മണി

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതില്‍ പരാതിയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. മണി. ഉടുമ്പൻചോല സ്ഥാനാർഥിയായി തെരഞ്ഞെടുത്ത കെ.കെ. ജയചന്ദ്രനോട് ഒരു പിണക്കവുമില്ലെന്ന് മണി പറഞ്ഞു.

സിപിഎം സ്ഥാനാർഥിയെ ജയിപ്പിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അതിനാൽ പ്രചാരണത്തിന് കൂടെയുണ്ടാകുമെന്നും അദേഹം പറഞ്ഞു.

ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. താല്പര്യമുണ്ടായിരുന്നെങ്കിൽ നേതൃത്വത്തോട് പറഞ്ഞാൽ മതിയായിരുന്നുവെന്നും പത്തു വർഷത്തിൽ കൂടുതലൊന്നും ഒരാൾ എംഎൽഎ ആകേണ്ടതില്ലെന്നും മണി പറഞ്ഞു.

അതേസമയം യുഡിഎഫ് സ്ഥാനാർഥിയായ സേനാപതി സേതു തോൽക്കുമെന്നും മണി പറഞ്ഞു. ബിഡിജെഎസ് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന പാർട്ടിയാണെന്നും ബിഡിജെഎസ് എന്ന സാധനം ചിത്രത്തിലേ ഇല്ലെന്നും മണി അഭിപ്രായപ്പെട്ടു.

Kerala

ജ​യ​സാ​ധ്യ​ത, മ​ണി​യാ​ശാ​ൻ വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങ​ണ​മെ​ന്ന് സി​പി​എം

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​എ​ല്‍​എ​യും മു​ന്‍​മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി​യെ ഉ​ടു​മ്പ​ന്‍​ചോ​ല​യി​ൽ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം. എം.​എം. മ​ണി മ​ത്സ​ര രം​ഗ​ത്ത് ഇ​റ​ങ്ങി​യാ​ൽ ജ​യം ഉ​റ​പ്പാ​ണെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഇ​ടു​ക്കി ജി​ല്ലാ നേ​തൃ​ത്വം.

ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ എം.​എം. മ​ണി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ എം​പി ജോ​യ്‌​സ് ജോ​ർ​ജി​നെ പ​രി​ഗ​ണി​ച്ചി​രു​ന്നു. എന്നാൽ മണിയാശാൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
‌
2016 ൽ ​വെ​റും 1109 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു മ​ണി​യു​ടെ ജ​യം. എ​ന്നാ​ൽ, 2021ൽ 38,000ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എം.​എം. മ​ണി ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യ​ത്.

കോ​ട്ട​യം കി​ട​ങ്ങൂ​രി​ല്‍ ജ​നി​ച്ച എം.​എം. മ​ണി 1955ലാ​ണ് ഇ​ടു​ക്കി​യി​ലെ ഹൈ​റേ​ഞ്ചി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. 1958 ലെ ​ദേ​വി​കു​ളം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ​ത്.

Latest News

Corehub Up