കൊച്ചി: റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള വ്യാപാര കുടിശിക ബില്‍ ഡിസ്കൗണ്ടിംഗ് സംവിധാനമായ എം1 എക്സ്ചേഞ്ച് കേരളത്തിലെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു.
നിലവില്‍ കേരളത്തില്‍നിന്നുള്ള 2,000ത്തിലധികം സ്ഥാപനങ്ങള്‍ 12,000 കോടി രൂപയുടെ ഇന്‍വോയ്സുകളും മൊത്തത്തില്‍ 3.30 ലക്ഷം കോടി രൂപയുടെ ഇന്‍വോയ്സ് ധനസഹായവും എം1എക്സ്ചേഞ്ചിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
15,000ത്തിലധികം വന്‍കിട സ്ഥാപനങ്ങളും 90,000ത്തിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും 80 ധനകാര്യ സ്ഥാപനങ്ങളും എം1 എക്സ്ചേഞ്ചിന്റെ ഭാഗമാണ്.