Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MA Shahanaz

ഷാഫിക്കെതിരായ ആരോപണം: ഷഹനാസിനെ സംസ്‌കാര സാഹിതിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരേ ആരോപണം ഉന്നയിച്ച എം.എ. ഷഹനാസിനെ കെപിസിസി സാംസ്കാരിക സാഹിതി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഷഹനാസ്.

രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്ന തന്‍റെ പരാതി ഷാഫി പറമ്പിൽ പരിഗണിച്ചില്ലെന്നായിരുന്നു ആരോപണം. രാ​ഹു​ലി​നെ​തി​രെ പ​രാ​തി പ​റ​ഞ്ഞ​പ്പോ​ഴു​ള്ള ഷാ​ഫി​യു​ടെ മൗ​നം പ​രി​ഹാ​സ​മാ​യി തോ​ന്നി​യെ​ന്നും ഷ​ഹ​നാ​സ് പറഞ്ഞു.

താ​ൻ പ​റ​ഞ്ഞ​ത് ക​ള്ള​മാ​ണെ​ന്ന് ഷാ​ഫി പ​റ​ഞ്ഞാ​ൽ തെ​ളി​വ് പു​റ​ത്ത് വി​ടു​മെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി​യേ​യും സൈ​ബ​റാ​ക്ര​മ​ണ​ങ്ങ​ളെ​യും ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ഷ​ഹ​നാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up