Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MABaiju

പിഎസ്‍സി നിയമനത്തട്ടിപ്പ്: പിഎസ്‌സി ചെയർമാൻ ഇന്ന് ചോദ്യംചെയ്യലിന് ഹാജരായേക്കും

തിരുവനന്തപുരം: പിഎസ്‍സി നിയമനത്തട്ടിപ്പ് കേസിൽ പിഎസ്‍സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരായേക്കും. ഉച്ചയ്ക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ചോദ്യം ചെയ്യണമെങ്കില്‍ അന്വേഷണസംഘം പിഎസ്‍സി ആസ്ഥാനത്ത് വരണമെന്നായിരുന്നു നേരത്തെയുള്ള പിഎസ്‍സി ചെയർമാന്‍റെയും അംഗങ്ങളുടെയും നിലപാട്. ഒച്ചിഴയുന്ന വേഗതയിലുള്ള അന്വേഷണത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് അന്വേഷണ സംഘം നടപടി എടുത്തത്.

ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ നോട്ടീസ് നൽകി നാല് അംഗങ്ങളിൽ മൂന്ന് പേരെയും ചോദ്യം ചെയ്തിരുന്നു. അതേസമയം, എം.ആർ. ബൈജുവിനെ സംശയ നിഴലിൽ നിർത്തും വിധത്തിൽ കഴിഞ്ഞ ദിവസം കമ്മീഷനിലെ ഒരംഗം എസ്ഐടിക്ക് മൊഴി നൽകിയതായി സൂചനയുണ്ട്. ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയ അംഗമാണിതെന്നാണ് വിവരം.

Latest News

Corehub Up