Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MACT

വാ​ഹ​നാ​പ​ക​ടം: യു​വ​തി​ക്ക് രണ്ടു കോ​ടി ന​ഷ്‌ട​പ​രി​ഹാ​രം

കൊ​​​​ച്ചി: വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​റ്റ യു​​​​വ​​​​തി​​​​ക്ക് ര​​​​ണ്ടു കോ​​​​ടി രൂ​​​​പ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​ന്‍ എ​​​​റ​​​​ണാ​​​​കു​​​​ളം മോ​​​​ട്ടോ​​​​ര്‍ ആ​​​​ക്‌​​​​സി​​​​ഡ​​​​ന്‍റ് ക്ലെ​​​​യിം​​​​സ് ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍(​​​​എം​​​​എ​​​​സി​​​​ടി) ഉ​​​​ത്ത​​​​ര​​​​വ്.

2021 ഡി​​​​സം​​​​ബ​​​​ര്‍ 26ന് ​​​​രാ​​​​വി​​​​ലെ 6.30നു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​റ്റു കി​​​​ട​​​​പ്പി​​​​ലാ​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം പ​​​​ന​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി സി.​​​​ആ​​​​ര്‍. സോ​​​​നു​​​​വി​​​​നാ​​​​ണ് 2.07 കോ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വാ​​​​യ​​​​ത്.

ചേ​​​​ര്‍​ത്ത​​​​ല കെ​​​​വി​​​​എം ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ന​​​​ഴ്‌​​​​സാ​​​​യി​​​​രു​​​​ന്ന സോ​​​​നു ജോ​​​​ലി​​​​ക്കു ക​​​​യ​​​​റു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു​​​ മു​​​​ന്നി​​​​ല്‍ റോ​​​​ഡ് മു​​​​റി​​​​ച്ചു​​​​ക​​​​ട​​​​ക്കാ​​​​ന്‍ നി​​​​ല്‍​ക്കു​​​​മ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. അ​​​​മി​​​​ത​​​വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ കാ​​​​ര്‍ റോ​​​​ഡ​​​​രി​​​​കി​​​​ല്‍ നി​​​​ല്‍​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന സോ​​​​നു​​​​വി​​​​നെ ഇ​​​​ടി​​​​ച്ചു​​​​തെ​​​​റി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നാ​​​​ണു കേ​​​​സ്.

ഏ​​​​റെ​​​നാ​​​​ള്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞു. ത​​​​ല​​​യ്​​​​ക്കേ​​​​റ്റ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ​​​​രി​​​​ക്കാ​​​​ണ് ആ​​​​രോ​​​​ഗ്യാ​​​​വ​​​​സ്ഥ മോ​​​​ശ​​​​മാ​​​​ക്കി​​​​യ​​​​ത്. മ​​​​റ്റൊ​​​​രാ​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​മി​​​​ല്ലാ​​​​തെ സ്വ​​​​ന്തം കാ​​​​ര്യ​​​​ങ്ങ​​​​ള്‍​പോ​​​​ലും ചെ​​​​യ്യാ​​​​നാ​​​​കാ​​​​ത്ത നി​​​​ല​​​​യി​​​​ലാ​​​​ണ്.

ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​ന​​​​കം ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​ണു മോ​​​​ട്ടോ​​​​ര്‍ ആ​​​​ക്‌​​​​സി​​​​ഡ​​​​ന്‍റ് ക്ലെ​​​​യിം​​​​സ് ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍ ജ​​​​ഡ്ജി എം.​​​​കെ. ഗ​​​​ണേ​​​​ഷ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​ക്കു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​ത്.

Latest News

Corehub Up