Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MBBS Can Be Purchased

എം​ബി​ബി​എ​സിന് നാ​ല​ര വ​ർ​ഷ​ത്തെ ഫീ​സേ വാ​ങ്ങാ​വൂ​: ആ​രോ​ഗ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദേ​​​​ശീ​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം എം​​​​ബി​​​​ബി​​​​എ​​​​സ്, ബി​​​​ഡി​​​​എ​​​​സ് കോ​​​​ഴ്സു​​​​ക​​​​ൾ​​​​ക്ക് ഈ ​​​​വ​​​​ർ​​​​ഷ​​​​വും അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷ​​​​വും നാ​​​​ല​​​​ര വ​​​​ർ​​​​ഷ​​​​ത്തെ ഫീ​​​​സേ വാ​​​​ങ്ങാ​​​​വൂ എ​​​​ന്ന് സ്വാ​​​​ശ്ര​​​​യ മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ളോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​താ​​​​യി മ​​​​ന്ത്രി കെ.​​​​ മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

മു​​​​ൻ​​​​വ​​​​ർ​​​​ഷം വാ​​​​ങ്ങി​​​​യ അ​​​​ധി​​​​ക ഫീ​​​​സ് തി​​​​രി​​​​കെ ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ ഫീ​​​​സ് പു​​​​തു​​​​ക്കി നി​​​​ശ്ച​​​​യി​​​​ക്കും.

നാ​​​​ല​​​​ര വ​​​​ർ​​​​ഷ​​​​ത്തെ കോ​​​​ഴ്സി​​​​ന് അ​​​​ഞ്ച​​​​ര വ​​​​ർ​​​​ഷ​​​​ത്തെ ഫീ​​​​സാ​​​​ണ് കോ​​​​ള​​​​ജു​​​​ക​​​​ൾ ഈ​​​​ടാ​​​​ക്കി​​​​യ​​​​ത്. ഫീ​​​​സ് തി​​​​രി​​​​കെ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രേ കോ​​​​ല​​​​ഞ്ചേ​​​​രി മ​​​​ല​​​​ങ്ക​​​​ര മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽനി​​​​ന്ന് മൂ​​​​ന്നു മാ​​​​സ​​​​ത്തെ സ്റ്റേ ​​​​നേ​​​​ടി. മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ളോ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും സേ​​​​വ്യ​​​​ർ ചി​​​​റ്റി​​​​ല​​​​പ്പ​​​​ള്ളി​​​​യു​​​​ടെ സ​​​​ബ്മി​​​​ഷ​​​​ന് മ​​​​ന്ത്രി മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

Latest News

Corehub Up