Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MC Road Overgrown With Vegetation

Kollam

എം​സി റോ​ഡിലെ ന​ട​പ്പാ​ത​ക​ൾ​ കാ​ടു​മൂ​ടി; തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ

കൊ​ല്ലം: മ​ണ്ഡ​ല​കാ​ലം മു​ൻ​നി​ർ​ത്തി എം​സി റോ​ഡി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പ​ല​യി​ട​ത്തും റോ​ഡ​രി​കി​ൽ ഒ​രാ​ൾ പൊ​ക്ക​ത്തി​ല​ധി​കം വ​ലു​പ്പ​ത്തി​ൽ പു​ല്ലു​ക​യ​റി​ക്കി​ട​ക്കു​ന്നു.

വ​ള​വു​ക​ളി​ൽ എ​തി​ർ​ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ക​ട്ടെ ന​ട​പ്പാ​ത​യും കാ​ടു​മൂ​ടി പൂ​ർ​ണ​മാ​യും മ​റ​ഞ്ഞു​ക​ഴി​ഞ്ഞു. വാ​ഹ​ന​ങ്ങ​ളി​ടി​ച്ചും മ​റ്റും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സു​ര​ക്ഷാ​വേ​ലി​ക​ളും ധാ​രാ​ള​മാ​യി കാ​ണാ​നാ​വും.

പൂ​വ​റ്റൂ​ർ​ക്കി​ഴ​ക്ക് സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പം മ​ണ്ണൊ​ലി​ച്ചു റോ​ഡി​ലേ​ക്കി​റ​ങ്ങി​ക്കി​ട​ക്കു​ന്നു. ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ദി​ന​വും തെ​ന്നി​മ​റി​യു​ക​യാ​ണ്.
തെ​രു​വു​വി​ള​ക്കു​ക​ളാ​ക​ട്ടെ ഭൂ​രി​ഭാ​ഗ​വും പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഓ​ട​ക​ളു​ടെ മൂ​ടി പ​ല​യി​ട​ത്തും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.
കു​ള​ക്ക​ട എം.​എ​ൻ. ന​ഗ​റി​ന് സ​മീ​പം ഓ​ട​യു​ടെ മൂ​ടി നെ​ടു​കെ പി​ള​ർ​ന്നു​കി​ട​ന്നി​ട്ട് നാ​ളേ​റെ​യാ​യി. സി​എ​സ്ഐ പ​ള്ളി​ക്കു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു കാ​റി​ടി​ച്ച് വൈ​ദ്യു​ത​ത്തൂ​ൺ ത​ക​ർ​ന്നി​രു​ന്നു.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് എം​സി റോ​ഡി​നെ​യാ​ണ്. സ്ഥി​രം അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ളാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന ഭാ​ഗ​ത്തു​പോ​ലും വേ​ണ്ട സു​ര​ക്ഷ​യൊ​രു​ക്കാ​ൻ കെ​എ​സ്ടി​പി ത​യാ​റാ​കാ​ത്ത​തി​ന് വ​ലി​യ വി​ല​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി കു​റ്റ​പ്പെ​ടു​ത്തി.

 

Latest News

Corehub Up