Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MCYMGermany

Europe

എം​സി​വെെ​എം ജ​ര്‍​മ​നി "അ​മി​ഗോ​സ്-2026' യു​വ​ജ​ന സം​ഗ​മം ഇ​ന്ന് മു​ത​ൽ

ഹൈ​ഡ​ല്‍​ബ​ര്‍​ഗ്: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ യൂ​ത്ത് മൂ​വ്മെ​ന്‍റ് (എം​സി​വെെ​എം ) ജ​ര്‍​മ​നി റീ​ജി​യ​ന്‍റെ വാ​ര്‍​ഷി​ക യു​വ​ജ​ന സം​ഗ​മ​മാ​യ "അ​മി​ഗോ​സ്-2026' വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും.

ഹൈ​ഡ​ല്‍​ബ​ര്‍​ഗ് - മാ​ന്‍​ഹൈം മേ​ഖ​ല​യി​ലെ ഗു​ട്ട​ര്‍ ഹി​ര്‍​റ്റെ കി​ര്‍​ഷെ (ന​ല്ല​യി​ട​യ​ന്‍ പ​ള്ളി) ആ​ണ് വേ​ദി. എം​സി​വൈ​എം പേ​ട്ര​ണാ​യ വി​ശു​ദ്ധ അ​സീ​സി ഫ്രാ​ന്‍​സി​സി​ന്‍റെ മാ​ധ്യ​സ്ഥ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും.

പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍:

വെ​ള്ളി: വൈ​കു​ന്നേ​രം ആ​റി​ന് ര​ജി​സ്ട്രേ​ഷ​നോ​ടെ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ആ​രാ​ധ​ന (രാത്രി ഏഴ്), സ്നേ​ഹ​വി​രു​ന്ന് (രാത്രി എട്ട്), താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ക്കം (രാത്രി ഒമ്പത്).

ശ​നി: രാ​വി​ലെ ഒമ്പതിന് ര​ജി​സ്ട്രേ​ഷ​നു ശേ​ഷം 9.30 മ​ണി​ക്ക് എം​സി​വൈ​എം ജ​ര്‍​മ​നി ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്ത് പ​താ​ക ഉ​യ​ര്‍​ത്തും.

തു​ട​ര്‍​ന്ന് എം​സി​വൈ​എം ജ​ര്‍​മ​നി ആ​നി​മേ​റ്റ​ര്‍ റ​വ. സി​സ്റ്റ​ര്‍ മെ​റി​ന്‍ SIC പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. രാ​വി​ലെ 9.45ന് ​ഐ​സ് ബ്രേ​ക്കിം​ഗ് സെ​ഷ​നും 10.30ന് ​പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും.

പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​ന​വും: സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ജ​ര്‍​മ​നി എ​ക്ളെ​സി​യാ​സ്റ്റി​ക്ക​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​വ. ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​റെ​പ്പി​സ്കോ​പ്പ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ. ഡോ. ​ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്ത് സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ബി​ന്‍ വി​ന്‍​സി ന​ന്ദി​യും പ​റ​യും. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബെ​റ്റ്സി ബെ​ന്നി പ്രാ​ര്‍​ഥ​ന ചൊ​ല്ലും.

പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് മു​ണ്ടേ​ത്ത്, എം​സി​വൈ​എം ഹൈ​ഡ​ല്‍​ബ​ര്‍​ഗ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​രും. ച​ട​ങ്ങി​ല്‍ "സ്നേ​ഹ​സ്പ​ര്‍​ശം' ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.

മ​ത്സ​ര​ങ്ങ​ളും സ​മ്മാ​ന​ദാ​ന​വും: ലി​റ്റ​ര്‍​ജി​ക്ക​ല്‍ സോം​ഗ് മ​ത്സ​രം (Liturgical Song Competition 11.30 AM), ഡി​ബേ​റ്റ് മ​ത്സ​രം (Debate Competition 1.45 PM) എ​ന്നി​വ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും സ​മ്മാ​ന​ദാ​ന​വും ആ​ദ​രി​ക്ക​ലും ന​ട​ക്കും.

റീ​ജി​യ​ണ​ല്‍ ത​ല​ത്തി​ല്‍ റ​വ. ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​റെ​പ്പി​സ്കോ​പ്പ (Ecclesiastical Coordinator), റ​വ. ഡോ. ​ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്ത് (Director), ഷാ​ന്‍റി സാം (President), ​വി​ബി​ന്‍ വി​ന്‍​സി (General Secretary) എ​ന്നി​വ​രും ഹൈ​ഡ​ല്‍​ബ​ര്‍​ഗ് യൂ​ണി​റ്റി​ല്‍ റ​വ. ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​റെ​പ്പി​സ്കോ​പ്പ (Vicar), ജോ​മോ​ന്‍ ചെ​റി​യാ​ന്‍ (President), സി​ജോ ഹൂ​ബ​ന്‍ (Secretary) എ​ന്നി​വ​രു​മാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ഏ​വ​രെ​യും സം​ഗ​മ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up