ചാത്തന്നൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പള്ളിമുക്ക് സുനിതാ മന്‍സിലില്‍ സെയ്ദ് (27) ആണ് പിടിയിലായത്. 2.5 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ഓപ്പറേഷന് തണ്ടര്‍ പരിശോധനയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സെയ്ദ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇയാളില്‍ നിന്ന് ആഡംബര മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎ വിതരണക്കാരുടെ ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും, ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണവും തുടര്‍നടപടികളും ഉണ്ടാകുമെന്നും എക്സൈസ് വ്യക്തമാക്കി. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്നും എക്സൈസ് അറിയിച്ചു.
പരിശോധനാ സംഘത്തില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ബിജു, ബിജുകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനീഷ് എം.ആര്. സിജുരാജ് എന്നിവരും ഉണ്ടായിരുന്നു.