Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MG University Womens Volleyball

Kottayam

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല വ​​നി​​താ വോ​​ളി: അ​​സം​​പ്ഷ​​ൻ ചാ​​മ്പ്യ​​ന്മാ​​ർ

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ ന​​ട​​ന്ന മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് വ​​നി​​താ വോ​​ളി​​ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ജേ​​താ​​ക്ക​​ളാ​​യി. ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ലീ​​ഗ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത എ​​ല്ലാ ടീ​​മു​​ക​​ളെ​​യും നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി സ​​മ്പൂ​​ർ​​ണ വി​​ജ​​യ​​ത്തോ​​ടെ​​യാ​​ണ് അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച അ​​സം​​പ്ഷ​​ൻ കോ​​ള​​ജ്, അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജ് പാ​​ലാ (3-0), കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജ് പ​​ത്ത​​നം​​തി​​ട്ട (3-0), സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജ് ആ​​ലു​​വ (3-0) എ​​ന്നീ ടീ​​മു​​ക​​ളെ​​യാ​​ണ് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ക​​ർ​​ണാ​​ട​​ക​​യി​​ലെ ഹാ​​സ​​നി​​ൽ ന​​ട​​ന്ന അ​​ഖി​​ലേ​​ന്ത്യാ ഇ​​ൻ​​വി​​റ്റേ​​ഷ​​ൻ വോ​​ളി​​ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല ജേ​​താ​​ക്ക​​ളാ​​യ എ​​സ്ആ​​ർ എം ​​യൂ​​ണി​​വേ​​ഴ്സി​​റ്റി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി അ​​സം​​പ്ഷ​​ൻ ചാ​​മ്പ്യ​​ൻ​​ഷി​​പ് നേ​​ടി​​യി​​രു​​ന്നു.

സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ലി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് വോ​​ളി​​ബോ​​ൾ അ​​ക്കാ​​ദ​​മി കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ വോ​​ളി​​ബോ​​ൾ പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്.

നി​​ല​​വി​​ൽ കോ​​ള​​ജി​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന നി​​ര​​വ​​ധി താ​​ര​​ങ്ങ​​ൾ ദേ​​ശീ​​യ-​​അ​​ന്ത​​ർ​​ദേ​​ശീ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തെ​​യും ഇ​​ന്ത്യ​​യെ​​യും പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​വ​​രാ​​ണ്.

ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ലെ അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ടീ​​മി​​ന്‍റെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ന് പ​​രി​​ശീ​​ല​​ക​​ൻ ന​​വാ​​സ് വ​​ഹാ​​ബി​​നെ​​യും ടീം ​​അം​​ഗ​​ങ്ങ​​ളെ​​യും കോ​​ള​​ജ് മാ​​നേ​​ജ്മെ​​ന്‍റും പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​റാ​​ണി മ​​രി​​യ തോ​​മ​​സും അ​​ഭി​​ന​​ന്ദി​​ച്ചു.

Latest News

Corehub Up