Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MG University Premises

Kottayam

എം​ജി യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്തേ​ക്ക് എ​സ്എ​ഫ്ഐ മാ​ർ​ച്ച്

അ​​തി​​ര​​മ്പു​​ഴ: മ​​ഹാ​​ത്മ​​ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന​​റ്റി​​ൽ ബി​​ജെ​​പി–​​ആ​​ർ​​എ​​സ്‌​​എ​​സു​​കാ​​രെ കു​​ത്തി​​നി​​റ​​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​​സ്‌​​എ​​ഫ്‌​​ഐ ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​സ്ഥാ​​ന​​ത്തേ​​ക്ക് മാ​​ർ​​ച്ച്‌ ന​​ട​​ത്തി.

യൂ​​ണി​​വേ​​ഴ്സി​​റ്റി ക​​വാ​​ട​​ത്തി​​നു സ​​മീ​​പ​​ത്തു​​നി​​ന്ന് ആ​​രം​​ഭി​​ച്ച മാ​​ർ​​ച്ച് അ​​ഡ്‌​​മി​​നി​​സ്‌​​ട്രേ​​റ്റീ​​വ്‌ ഓ​​ഫീ​​സി​​ന്‌ മു​​ന്നി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ പോ​​ലീ​​സ്‌ ത​​ട​​ഞ്ഞു. ബാ​​രി​​ക്കേ​​ഡ് മ​​റി​​ക​​ട​​ക്കാ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ ശ്ര​​മി​​ച്ച​​തോ​​ടെ പോ​​ലീ​​സ്‌ ര​​ണ്ടു ത​​വ​​ണ ജ​​ല​​പീ​​ര​​ങ്കി പ്ര​​യോ​​ഗി​​ച്ചു.

സ​​ർ​​വ​​ക​​ലാ​​ശാ​​ലയെ കാ​​വി​​വ​​ൽ​​ക്ക​​രി​​ക്കു​​ന്ന ഗ​​വ​​ർ​​ണ​​റു​​ടെ ന​​ട​​പ​​ടി പി​​ൻ​​വ​​ലി​​ക്കു​​ക, യു​​ഡി​​എ​​ഫ്‌ സ​​ർ​​ക്കാ​​ർ വി​​ഷ​​യ​​ത്തി​​ൽ മ​​റു​​പ​​ടി പ​​റ​​യു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​യി​​രു​​ന്നു മാ​​ർ​​ച്ച്‌. എ​​സ്എ​​ഫ്ഐ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​സ്. അ​​മ​​ൽ മാ​​ർ​​ച്ച് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി രാ​​ഹു​​ൽ രാ​​ജേ​​ന്ദ്ര​​ൻ, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് അ​​സ്‌​​ലം മു​​ഹ​​മ്മ​​ദ്‌, വൈ​​ഷ്‌​​ണ​​വി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up