മൂലമറ്റം: വൈദ്യുതി ബോർഡ് ചെയർമാൻ എം.ജി. രാജമാണിക്യം ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റംപവർഹൗസിൽ മിന്നൽ സന്ദർശനം നടത്തി.
ഇന്നലെ വൈകുന്നേരം നാലോടെയാണ് അദ്ദേഹം വൈദ്യുതി നിലയം സന്ദർശിച്ചത്. ഇവിടുത്തെ ആറാം നമ്പർ ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തിവയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
എന്നാൽ നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യത്തിൽ തീരുമാനം നീട്ടിവയ്ക്കാൻ അദ്ദേഹം നിർദേശം നൽകിയതായി അറിയുന്നു.