Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MH370

Special

ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും ഉത്തരം കിട്ടാത്ത വിമാന രഹസ്യം

239 യാ​ത്ര​ക്കാ​രു​മാ​യി ക്വാ​ലാ​ലം​പു​രി​ൽ നി​ന്ന് ബീ​ജിം​ഗി​ലേ​ക്കു പ​റ​ക്കു​ക​യാ​യി​രു​ന്ന മ​ലേ​ഷ്യ​ൻ വി​മാ​നം എം​എ​ച്ച് 370, തെ​ക്ക​ൻ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​നു മു​ക​ളി​ൽ​വ​ച്ച് അ​പ്ര​ത്യ​ക്ഷ​മാ​യി.

ന​മു​ക്ക​റി​യാ​വു​ന്ന​ത് അ​ത്ര​മാ​ത്രം! അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ട് 12 വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും; ആ ​വി​മാ​ന​ത്തി​നോ, അ​തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കോ എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന് ഇ​ന്നും സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ലോ​ക വ്യോ​മ​യാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​ഗൂ​ഢ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​ൻ ഒ​രു വ്യാ​ഴ​വ​ട്ടം പി​ന്നി​ടു​ന്പോ​ഴും ലോ​ക​ത്തി​ലെ ഒ​ര​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കും ക​ഴി​യു​ന്നി​ല്ല. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തെ​ര​ച്ചി​ലാ​ണ് ആ ​വി​മാ​ന​ത്തി​നാ​യി ന​ട​ത്തി​യ​ത്.

കാ​ണാ​താ​യ ബോ​യിം​ഗ് 777 വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ തെ​ര​ച്ചി​ലി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്ന് എ​യ​ർ ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ വ്യ​ക്ത​മാ​ക്കു​ന്നു.

2025 മാ​ർ​ച്ച് മു​ത​ൽ 2026 ജ​നു​വ​രി വ​രെ നീ​ണ്ട തെ​ര​ച്ചി​ലി​നു ശേ​ഷ​മാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​സ്താ​വ​ന. സ​മു​ദ്ര​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ എ​വി​ടെ​യോ മ​റ​ഞ്ഞി​രി​ക്കു​ന്ന വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്ന യാ​തൊ​രു തെ​ളി​വും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല.

ടെ​ക്സ​സ് ആ​സ്ഥാ​ന​മാ​യു​ള്ള ഓ​ഷ്യ​ൻ ഇ​ൻ​ഫി​നി​റ്റി- എ​ന്ന സ​മു​ദ്ര പ​ര്യ​വേ​ഷ​ണ ക​മ്പ​നി​യാ​ണു നി​ല​വി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ക​ണ്ടെ​ത്തി​യാ​ൽ മാ​ത്രം പ്ര​തി​ഫ​ലം എ​ന്ന ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച ദൗ​ത്യം, തെ​ക്ക​ൻ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ 15,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റോ​ളം ഇ​തി​നോ​ട​കം അ​രി​ച്ചു​പെ​റു​ക്കി.

എ​ന്നാ​ൽ, സ​മു​ദ്ര​ത്തി​ലെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം ജൂ​ൺ വ​രെ​യു​ള്ള ക​രാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​മ്പ​നി​ക്കു സാ​ധി​ക്കു​മോ എ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്.

തെ​ര​ച്ചി​ലു​ക​ൾ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴും പ്ര​തീ​ക്ഷ കൈ​വി​ടാ​ൻ വോ​യ്‌​സ് 370- എ​ന്ന ഇ​ര​ക​ളു​ടെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ത​യാ​റ​ല്ല. ഓ​ഷ്യ​ൻ ഇ​ൻ​ഫി​നി​റ്റി​യു​മാ​യു​ള്ള ക​രാ​ർ നീ​ട്ട​ണ​മെ​ന്നും, ആ​വ​ശ്യ​മെ​ങ്കി​ൽ സ​മാ​ന​മാ​യ വ്യ​വ​സ്ഥ​ക​ളി​ൽ മ​റ്റു വി​ദ​ഗ്ധ ക​മ്പ​നി​ക​ളെ തെ​ര​ച്ചി​ലി​നാ​യി നി​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ ആ​വ​ശ്യം.

സ​ത്യം പു​റ​ത്തു​വ​രു​ന്ന​തു​വ​രെ അ​ന്വേ​ഷ​ണം തു​ട​ര​ണ​മെ​ന്നാ​ണ് ഇ​ര​ക​ളു​ടെ കു​ടും​ബം ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​രോ വാ​ർ​ഷി​ക​വും ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ അ​ഭാ​വ​വും കു​ടും​ബാം​ഗ​ങ്ങ​ളി​ൽ വ​ലി​യ വേ​ദ​ന​യാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. എ​ന്നെ​ങ്കി​ലും, സ​മു​ദ്രം ആ ​ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​ലാ​ണ് അ​വ​രു​ടെ കാ​ത്തി​രി​പ്പ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ദ​ഗ്ധ​ർ ഈ ​നി​ഗൂ​ഢ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ആ 239 ​മ​നു​ഷ്യ​ർ​ക്ക് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന​ത് ഇ​ന്നും ഒ​രു ചോ​ദ്യ​ചി​ഹ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു...

 

Latest News

Corehub Up