Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLA Fund Activities

Kozhikode

തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ ഫ​ണ്ട് പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്തി

മു​ക്കം: തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കി​വ​രു​ന്ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. സി.​കെ. കാ​സിം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ല​വി​ലെ പു​രോ​ഗ​തി വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി.

മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന റോ​ഡ് വി​ക​സ​നം, കെ​ട്ടി​ട​നി​ർ​മാ​ണം, കു​ടി​വെ​ള്ളം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ നീ​ണ്ടു​പോ​കു​ന്ന പ​ദ്ധ​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തി​ൽ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഏ​കോ​പി​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു.

Latest News

Corehub Up