Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLA And Officials

Kottayam

കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ: എംഎ​ൽഎ​യും ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച ന​ട​ത്തി

വൈക്കം: ഓ​ണ​ക്കാ​ല​ത്ത് കു​ടി​വെ​ള്ളം മു​ട​ങ്ങാ​തി​രി​ക്കാ​ൻ കെ. ​ബി​നി​മോ​ൻ എംഎ​ൽ​എ വെ​ള്ളൂ​ർ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ലെ​ത്തി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഓ​ണ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് കെ. ​ബി​നി​മോ​ൻ എംഎ​ൽഎ ​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കാ​ൻ പ്ലാന്‍റിലെ നാ​ല് വ​ലി​യ മോ​ട്ടോ​റു​ക​ൾ ത​ട​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്ക​ണം. എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്കം മൂ​ലം ര​ണ്ടു മോ​ട്ടോ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ ഭാ​ഗിക​മാ​യി​ട്ടാ​ണ് ന​ട​ക്കു​ന്ന​ത്.​

കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങാ​തി​രി​ക്കാ​ൻ റി​സ​ർ​വാ​യി എംഎ​ൽഎ ​ഒ​രു പു​തി​യ മോ​ട്ടോ​ർ വാ​ങ്ങി​ത്ത​രു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദ്ദേ​ശം എംഎ​ൽഎ ​അം​ഗീ​ക​രി​ച്ചു. ‌

വാ​ട്ട​ർ അ​ഥോറി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, അ​സി​സ്റ്റന്‍റ് എ​ൻ​ജി​നിയ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്ന് വെ​ട്ടി​ക്കാ​ട്ടു​മു​ക്കി​ലെ പ​മ്പു ഹൗ​സി​ലും എംഎ​ൽഎ ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള അ​ള​വി​ൽ ​ജ​ല​വി​ത​ര​ണം മു​ട​ക്കം കൂ​ടാ​തെ ന​ട​ത്ത​ണ​മെ​ന്ന് എംഎ​ൽഎ ​ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ജ​ല​സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പിന്‍റെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​ത​നു​സ​രി​ച്ച് ജ​ല​വി​ത​ര​ണം ക്ര​മീ​ക​രി​ക്കു​ന്ന​തി​നും സ്ഥാ​പി​ച്ചി​രു​ന്ന വാ​ട്ട​ർ ലെ​വ​ൽ ഇ​ൻ​ഡി​ക്കേ​റ്റ​റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നും അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേശം ന​ൽ​കി.

Latest News

Corehub Up