Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLA: Strict Action Against Unauthorized Parking

Ernakulam

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗിനെതിരേ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് എം​എ​ൽ​എ

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും യാ​ത്രാ​ക്ലേ​ശ​വും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന ഗ​താ​ഗ​ത ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ.

ന​ഗ​ര​ത്തി​ലെ റോ​ഡ​രി​കു​ക​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി ത​ട​യാ​നും ബ​സ് ബേ ​നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​നും അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​മാ​യി ഒ​രു മാ​സ​ത്തേ​ക്ക് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നും, പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യ ശേ​ഷം ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

ന​ഗ​ര​ത്തി​ലെ റോ​ഡ് വ​ശ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​വി​ഷ​യം ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നി​ല്ലെ​ന്നും എം​എ​ൽ​എ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
ബ​സ് ബേ ​കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ന​ധി​കൃ​ത​മാ​യി ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തു​ന്ന ബ​സു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up