Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLAs Suspension

ആ ​ഒ​പ്പു​ക​ൾ വ്യാ​ജം, പാ​ർ​ട്ടി ക​ത്തു​ത​ന്നെ വ്യാ​ജ നി​ർ​മി​തി! ബം​ഗാ​ളി​ൽ മ​മ​ത​യെ വെ​ട്ടി​ലാ​ക്കി​യ ആ ​ര​ഹ​സ്യം പു​റ​ത്താ​ക്കി​യ ര​ണ്ട് എം​എ​ൽ​എ​മാ​ർ തെ​റി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ വ്യാ​ജ​രേ​ഖാ വി​വാ​ദ​ത്തി​ൽ ര​ണ്ട് എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. സ​ന്ദീ​പ​ൻ സാ​ഹ, റി​ത​ബ്ര​ത ബാ​ന​ർ​ജി എ​ന്നീ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​എ​ൽ​എ​മാ​രെ​യാ​ണ് പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്താ​ക്കി​യ​ത്. പാ​ർ​ട്ടി​യി​ലെ വ​ൻ ക്ര​മ​ക്കേ​ട് ഇ​വ​ർ പ​ര​സ്യ​മാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് തൃ​ണ​മൂ​ലി​ന്‍റെ ഈ ​അ​ച്ച​ട​ക്ക ന​ട​പ​ടി.

സം​സ്ഥാ​ന അ​സം​ബ്ലി​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി സോ​വ​ൻ​ദേ​ബ് ഛത്തോ​പാ​ധ്യാ​യ​യെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് 70 തൃ​ണ​മൂ​ൽ എം​എ​ൽ​എ​മാ​ർ ഒ​പ്പി​ട്ട ഒ​രു പ്ര​മേ​യ​ത്തി​ന്‍റെ പ​ക​ർ​പ്പ് പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക​മാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ങ്ങ​നെ​യൊ​രു പ്ര​മേ​യം പാ​ർ​ട്ടി​യി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നും ക​ത്തി​ലു​ള്ള ത​ങ്ങ​ളു​ടെ ഒ​പ്പു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നും ആ​രോ​പി​ച്ച് സ​ന്ദീ​പ​ൻ സാ​ഹ​യും റി​ത​ബ്ര​ത ബാ​ന​ർ​ജി​യും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട​കീ​യ നീ​ക്ക​ങ്ങ​ളു​ടെ തു​ട​ക്കം. മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് തൃ​ണ​മൂ​ലി​നെ ഞെ​ട്ടി​ച്ച ഈ ​വ്യാ​ജ ഒ​പ്പ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ക​ത്തി​ലെ 14 ഒ​പ്പു​ക​ൾ ബ്ലോ​ക്ക് ലെ​റ്റ​റു​ക​ളി​ലാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​രു പ്ര​മേ​യ​ത്തി​ൽ ഒ​പ്പി​ട്ടി​ട്ടേ​യി​ല്ലെ​ന്ന് മൂ​ന്ന് എം​എ​ൽ​എ​മാ​ർ ഇ​തി​ന​കം ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ത്ത് പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ സ്പീ​ക്ക​റു​ടെ സെ​ക്ര​ട്ട​റി ഹെ​യ​ർ സ്ട്രീ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും കേ​സ് അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. സി​ഐ​ഡി സ്വ​ത​ന്ത്ര​മാ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​രി​ന് ഇ​തി​ൽ പ​ങ്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ സ്വ​ന്തം പാ​ർ​ട്ടി താ​ൽ​പ​ര്യ​ങ്ങ​ളെ ഹ​നി​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നാ​ണ് തൃ​ണ​മൂ​ലി​ന്‍റെ വാ​ദം. വ്യാ​ജ​രേ​ഖാ കേ​സ് സി​ഐ​ഡി​ക്ക് മു​ന്നി​ലെ​ത്തി​യ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ വി​സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്. 

Latest News

Corehub Up