പത്തനംതിട്ട: ജില്ലയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് എംഎൽഎമാരായ പഴകുളം മധു, അബിന്‍ വര്‍ക്കി, വര്‍ഗീസ് മാമ്മന്‍, സി.വി. ശാന്തകുമാര്‍ എന്നിവര്‍ക്ക് 14ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നൽകും.
വൈകുന്നേരം അഞ്ചിന് പത്തനംതിട്ട രാജീവ്ഭവന് ഓഡിറ്റോറിയത്തില്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സ്വീകരണ സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കെപിസിസി കോര്‍ കമ്മിറ്റി അംഗം പ്രഫ. പി.ജെ. കുര്യന്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എംപി, കെപിസിസി, ഡിസിസി, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.
പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അബിൻ വർക്കി എംഎൽഎയ്ക്ക് ഇന്നു സ്വീകരണം നൽകും. കെഎസ്ആർടിസിക്കു സമീപം മാന്പ്ര ഹൈറ്റ്സിൽ രാത്രി ഏഴിനു നടക്കുന്ന സ്വീകരണ യോഗം ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാന്പ്ര ഉദ്ഘാടനം ചെയ്യും. വ്യാപാരികളുടെ ആശ്രിതരായിട്ടുള്ളവരിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ സമ്മേളനത്തിൽ അനുമോദിക്കും.