Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MMukundan

ശതാഭിക്തനായി എം. മുകുന്ദൻ

അ​​​​​ങ്ങ​​​​​ക​​​​​ലെ അ​​​​​റ​​​​​ബി​​​​​ക്ക​​​​​ട​​​​​ലി​​​​​ല്‍ ത​​​​​ല​​​​​യു​​​​​യ​​​​​ര്‍​ത്തി നി​​​​​ല്‍​ക്കു​​​​​ന്ന വെ​​​​​ള്ളി​​​​​യാ​​​​​ങ്ക​​​​​ല്ലി​​​​​ല്‍ ആ​​​​​ത്മാ​​​​​വു​​​​​ക​​​​​ള്‍ തു​​​​​മ്പി​​​​​ക​​​​​ളാ​​​​​യി പാ​​​​​റിന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നും ഓ​​​​​രോ ജ​​​​​ന​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള ആ​​​​​ത്മാ​​​​​ക്ക​​​​​ളും അ​​​​​വി​​​​​ടെ​​​​​നി​​​​​ന്നു വ​​​​​ന്ന് മ​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ അ​​​​​വി​​​​​ടേ​​​​​ക്കു മ​​​​​ട​​​​​ങ്ങു​​​​​ന്നു​​​​​വെ​​​​​ന്നു​​​​​മു​​​​​ള്ള മ​​​​​യ്യ​​​​​ഴി​​​​​ക്കാ​​​​​രു​​​​​ടെ മി​​​​​ത്തി​​​​​നെ ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടു​​​​​മു​​​​​ള്ള വാ​​​​​യ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്ക് പ​​​​​ക​​​​​ര്‍​ന്ന മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​ന്‍റെ പ്രി​​​​​യ എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​ന് ഇ​​​​​ന്ന് ശ​​​​​താ​​​​​ഭി​​​​​ഷേ​​​​​കം.

“എ​​​​​ല്ലാ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലും എ​​​​​ന്ന പോ​​​​​ലെ മ​​​​​യ്യ​​​​​ഴി​​​​രാ​​​​​ജ്യ​​​​​ത്തും ഒ​​​​​രു ജാ​​​​​ല​​​​​വി​​​​​ദ്യ​​​​​ക്കാ​​​​​ര​​​​​നു​​​​​ണ്ട്. മാ​​​​​ഗി മ​​​​​ദാ​​​​​മ്മ​​​​​യു​​​​​ടെ സാ​​​​​യ്പും മൈ​​​​​ക്ക​​​​​ലി​​​​ന്‍റെ​​​​​യും എ​​​​​ല്‍​സി​​​​​യു​​​​​ടെ​​​​​യു​​​​​ടെ​​​​​യും പ​​​​​പ്പ​​​​​യു​​​​​മാ​​​​​യ അ​​​​​ല്‍​ഫോ​​​​​ന്‍​സ​​​​​ച്ച​​​​​ന്‍...” ‘ദൈ​​​​​വ​​​​​ത്തി​​​​ന്‍റെ വി​​​​​കൃ​​​​​തി’​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ മ​​​​​യ്യ​​​​​ഴി​​​​​യു​​​​​ടെ ക​​​​​ഥ പ​​​​​റ​​​​​ഞ്ഞ് ഒ​​​​​ടു​​​​​വി​​​​​ല്‍ ഫ്രാ​​​​​ന്‍​സി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചു​​​​​പോ​​​​​കാ​​​​​തെ മ​​​​​യ്യ​​​​​ഴി​​​​​യി​​​​​ല്‍ത്ത​​​​​ന്നെ ക​​​​​ഴി​​​​​ച്ചു​​​​​കൂ​​​​​ട്ടി​​​​​യ അ​​​​​ല്‍​ഫോ​​​​​ന്‍​സ​​​​​ച്ച​​​​​നെ പോ​​​​​ലെ അ​​​​​ത്ര​​​​​മേ​​​​​ല്‍ മ​​​​​യ്യ​​​​​ഴി​​​​​യെ സ്‌​​​​​നേ​​​​​ഹി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ളീ​​​​​യ​​​​​ന​​​​​ല്ലാ​​​​​ത്ത മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലെ ഏ​​​​​ക എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നാ​​​​​ണ് എം. ​​​​​മു​​​​​കു​​​​​ന്ദ​​​​​ന്‍. എ​​​​​ഴു​​​​​ത്തി​​​​​ലും ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലും യു​​​​​വ​​​​​ത്വ​​​​​ത്തി​​​​ന്‍റെ പ്ര​​​​​സ​​​​​രി​​​​​പ്പു​​​​​ള്ള അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് 84 വ​​​​​യ​​​​​സാ​​​​​യെ​​​​​ന്നു വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ക പ്ര​​​​​യാ​​​​​സം.

ഫ്ര​​​​​ഞ്ച് കോ​​​​​ള​​​​​നി​​​​​യാ​​​​​യ മ​​​​​യ്യ​​​​​ഴി​​​​​യി​​​​​ല്‍ ജ​​​​​നി​​​​​ച്ച്, സ്വാ​​​​​ത​​​​​ന്ത്ര്യാ​​​​​ന​​​​​ന്ത​​​​​രം പു​​​​​തു​​​​​ച്ചേ​​​​​രി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യ മാ​​ഹി​​​​​യി​​​​​ല്‍ താ​​​​​മ​​​​​സി​​​​​ച്ച്, ഡ​​​​​ല്‍​ഹി​​​​​യി​​​​​ലെ ഫ്ര​​​​​ഞ്ച് എം​​​​​ബ​​​​​സി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യി ജീ​​​​​വി​​​​​തം തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ളെ എ​​​​​ഴു​​​​​ത്തി​​​​​ന്‍റെ ന​​​​​വ്യ​​​​​പ്ര​​​​​പ​​​​​ഞ്ച​​​​​ത്തി​​​​​ലൂ​​​​​ടെ ന​​​​​ട​​​​​ത്തി​​​​​യ എം. ​​​​​മു​​​​​കു​​​​​ന്ദ​​​​​ൻ ഒ​​​​​ടു​​​​​വി​​​​​ല്‍ വി​​​​​ശ്ര​​​​​മ​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നാ​​​​​യി ജ​​​​​നി​​​​​ച്ച നാ​​​​​ട്ടി​​​​​ലേ​​​​​ക്കു​​​​ത​​​​​ന്നെ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​ത് മ​​​​​റ്റൊ​​​​​ന്നുംകൊ​​​​​ണ്ട​​​​​ല്ല. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ​​​​​ല ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ളും ജ​​​​​ന്മ​​​​​മെ​​​​​ടു​​​​​ത്ത​​​​​ത് താ​​​​​ന്‍ ജ​​​​​നി​​​​​ച്ചു​​​​​വ​​​​​ള​​​​​ര്‍​ന്ന മാ​​​​​ഹി​​​​​യി​​​​​ലും പ​​​​​രി​​​​​സ​​​​​ര​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്നും വാ​​​​​മൊ​​​​​ഴി​​​​​യി​​​​​ലൂ​​​​​ടെ ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ പ​​​​​ക​​​​​ര്‍​ന്നു​​​​​കി​​​​​ട്ടി​​​​​യ മി​​​​​ത്തു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നുമെ​​​​​ല്ലാ​​​​​മാ​​​​​ണ്. ‘മ​​​​​യ്യ​​​​​ഴി​​​​​പ്പു​​​​​ഴ​​​​​യു​​​​​ടെ തീ​​​​​ര​​​​​ങ്ങ​​​​​ൾ’, ‘ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ വി​​​​​കൃ​​​​​തി​​​​​ക​​​​​ള്‍’ എ​​​​​ന്നീ നോ​​​​​വ​​​​​ലു​​​​​ക​​​​​ൾ കേ​​​​​വ​​​​​ലം സാ​​​​​ഹി​​​​​ത്യ​​സൃ​​​​​ഷ്ടി​​​​​ക​​​​​ള്‍​ക്ക​​​​​പ്പു​​​​​റം കാ​​​​​ലാ​​​​​തി​​​​​വ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്ന​​​​​തും മ​​​​​യ്യ​​​​​ഴി​​​​​യു​​​​​ടെ ആ​​​​​ത്മാ​​​​​വി​​​​​നെ ഇ​​​​​വ​​​​​യി​​​​​ല്‍ സ​​​​​മ​​​​​ന്വ​​​​​യി​​​​​പ്പി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​നാ​​​​​ലാ​​​​​ണ്.

മ​​​​​യ്യ​​​​​ഴി​​​​​യു​​​​​ടെ​​​​​യും മ​​​​​ല​​​​​ബാ​​​​​റി​​​​ന്‍റെ​​​​​യും രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​മു​​​​​ള്‍​പ്പ​​​​​ടെ കോ​​​​​ര്‍​ത്തി​​​​​ണ​​​​​ക്കു​​​​​ന്ന ഒ​​​​​രു നോ​​​​​വ​​​​​ല്‍ര​​​​​ച​​​​​ന​​​​​യു​​​​​ടെ ഒ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ലാ​​​​​ണ് എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നി​​​​​പ്പോ​​​​​ള്‍. നൂ​​​​​റി​​​​​ലേ​​​​​റെ പേ​​​​​ജു​​​​​ക​​​​​ള്‍ പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും പി​​​​​ന്നീ​​​​​ട് പ​​​​​ല​​​​​ര്‍​ക്കും ഇ​​​​​ത് വി​​​​​ഷ​​​​​മ​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​മോ എ​​​​​ന്ന സം​​​​​ശ​​​​​യ​​​​​ത്തി​​​​​ല്‍ നി​​​​​ര്‍​ത്തി​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ല്‍ അ​​​​​ത് പൂ​​​​​ര്‍​ണ​​​​​മാ​​​​​യും ഉ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​ന്‍ത​​​​​ന്നെ അ​​​​​ടു​​​​​ത്തി​​​​​ടെ പ​​​​​റ​​​​​ഞ്ഞ​​​​​ത് സാ​​​​​ഹി​​​​​ത്യലോ​​​​​ക​​​​​ത്തി​​​​​ന് ഏ​​​​​റെ പ്ര​​​​​തീ​​​​​ക്ഷ ന​​​​​ല്‍​കു​​​​​ന്നു​​​​​ണ്ട്. “എ​​​​​ന്‍റെ നോ​​​​​വ​​​​​ല്‍ വാ​​​​​യി​​​​​ച്ച് ആ​​​​​രെ​​​​​ങ്കി​​​​​ലും രോ​​​​​ഷം കൊ​​​​​ണ്ടാ​​​​​ല്‍ എ​​​​​നി​​​​​ക്കൊ​​​​​ന്നു​​​​​മി​​​​​ല്ല. പ​​​​​ക്ഷേ, നോ​​​​​വ​​​​​ല്‍ വാ​​​​​യി​​​​​ച്ച് ആ​​​​​രെ​​​​​ങ്കി​​​​​ലും ക​​​​​ര​​​​​ഞ്ഞാ​​​​​ല്‍ അ​​​​​തെ​​​​​നി​​​​​ക്കു വി​​​​​ഷ​​​​​മ​​​​​മാ​​​​​കും” എ​​​​​ന്നു പ​​​​​റ​​​​​യു​​​​​മ്പോ​​​​​ള്‍ നി​​​​​ല​​​​​വി​​​​​ലെ സാ​​​​​ഹി​​​​​ത്യലോ​​​​​ക​​​​​ത്തി​​​​​ല്‍ അ​​​​​ധി​​​​​ക​​​​​മാ​​​​​ര്‍​ക്കും ഇ​​​​​ല്ലാ​​​​​ത്ത നി​​​​​ഷ്‌​​​​​ക​​​​​ള​​​​​ങ്ക​​​​​മാ​​​​​യ ഒ​​​​​രു ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ല്‍നി​​​​​ന്നു​​​​​ള്ള വാ​​​​​ക്കു​​​​​ക​​​​​ളാ​​​​​യി അ​​​​​തു മാ​​​​​റു​​​​​ക​​​​​യാ​​​​​ണ്.

ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ക്കാ​​​​​ര​​​​​നെ​​​​​ന്നു പ​​​​​റ​​​​​യു​​​​​മ്പോ​​​​​ഴും ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നു സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന അ​​​​​പ​​​​​ച​​​​​യ​​​​​ങ്ങ​​​​​ളെ സ്ഥാ​​​​​ന​​​​​മാ​​​​​ന​​​​​ങ്ങ​​​​​ള്‍ നോ​​​​​ക്കാ​​​​​തെ വി​​​​​മ​​​​​ര്‍​ശി​​​​​ക്കാ​​​​​ന്‍ ആ​​​​​ര്‍​ജ​​​​​വം കാ​​​​​ട്ടു​​​​​ന്ന അ​​​​​പൂ​​​​​ര്‍​വം ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ സാ​​​​​ഹി​​​​​ത്യ​​​​​കാ​​​​​ര​​​​​നു​​​​​മാ​​​​​ണ് എം. ​​​​​മു​​​​​കു​​​​​ന്ദ​​​​​ന്‍. മ​​​​​യ്യ​​​​​ഴി​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​ട്ടും കേ​​​​​ര​​​​​ളം ഏ​​​​​റ്റ​​​​​വും നെ​​​​​ഞ്ചേ​​​​​റ്റി​​​​​യ സാ​​​​​ഹി​​​​​ത്യ​​​​​കാ​​​​​ര​​​​​നെ ക​​​​​ണ്ണൂ​​​​​ര്‍ ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ന്യൂ​​​​​മാ​​​​​ഹി​​​​​യി​​​​​ല്‍ മ​​​​​യ്യ​​​​​ഴി​​​​​പ്പു​​​​​ഴ​​​​​യോ​​​​​ര​​​​​ത്ത് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ല്‍ ഒ​​​​​രു പാ​​​​​ര്‍​ക്ക് സ്ഥാ​​​​​പി​​​​​ച്ചാ​​​​​ണ് ആ​​​​​ദ​​​​​രി​​​​​ച്ച​​​​​ത്.

1942 സെ​​​​​പ്റ്റം​​​​​ബ​​​​​ർ പ​​ത്തി​​നാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ണി​​​​​യ​​​​​ന്പ​​​​​ത്ത് മു​​​​​കു​​​​​ന്ദ​​​​​ന്‍റെ ജ​​​​​ന​​​​​നം. മ​​​​​ല​​​​​യാ​​​​​ള സാ​​​​​ഹി​​​​​ത്യ​​​​​ത്തി​​​​​ൽ ആ​​​​​ധു​​​​​നി​​​​​ക​​​​​ത​​​​​യു​​​​​ടെ പ​​​​​താ​​​​​ക​​​​​വാ​​​​​ഹ​​​​​ക​​​​​രി​​​​​ൽ പ്ര​​​​​ധാ​​​​​നി​​​​​യാ​​​​​യ അ​​​​​ദ്ദേ​​​​​ഹം ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം ഡ​​​​​ൽ​​​​​ഹി ഫ്ര​​​​​ഞ്ച് എം​​​​​ബ​​​​​സി​​​​​യി​​​​​ൽ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യി​​​​​രു​​​​​ന്നു. എം​​​​​ബ​​​​​സി​​​​​ക്കാ​​​​​ല​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ കേ​​​​​ര​​​​​ള സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​യു​​​​​ടെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​പ​​​​​ദ​​​​​വും തേ​​​​​ടി​​​​​യെ​​​​​ത്തി.

മ​​​​​യ്യ​​​​​ഴി​​​​​പ്പു​​​​​ഴ​​​​​യു​​​​​ടെ തീ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ, ദൈ​​​​​വ​​​​​ത്തി​​​​ന്‍റെ വി​​​​​കൃ​​​​​തി​​​​​ക​​​​​ൾ, ഡ​​​​​ൽ​​​​​ഹി, ഹ​​​​​രി​​​​​ദ്വാ​​​​​റി​​​​​ൽ മ​​​​​ണി​​​​​ക​​​​​ൾ മു​​​​​ഴ​​​​​ങ്ങു​​​​​ന്നു, കേ​​​​​ശ​​​​​വ​​​​​ന്‍റെ വി​​​​​ലാ​​​​​പ​​​​​ങ്ങ​​​​​ൾ, നൃ​​​​​ത്തം, ദ​​​​​ൽ​​​​​ഹി ഗാ​​​​​ഥ​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ന ​​​​​കൃ​​​​​തി​​​​​ക​​​​​ൾ. ആ​​​​​ധു​​​​​നി​​​​​ക​​​​​ത​​​​​യു​​​​​ടെ സൈ​​​​​ദ്ധാ​​​​​ന്തി​​​​​ക​​​​​ ത​​​​​ല​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് പു​​​​​സ്ത​​​​​ക​​​​​മെ​​​​​ഴു​​​​​തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ലും കാ​​​​​ല​​​​​ത്തി​​​​​നൊ​​​​​പ്പം ചി​​​​​ന്ത​​​​​യെ​​​​​യും എ​​​​​ഴു​​​​​ത്തി​​​​​നെ​​​​​യും ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച് എ​​​​​പ്പോ​​​​​ഴും എ​​​​​ഴു​​​​​ത്തി​​​​​ലെ യു​​​​​വ​​​​​ത്വം കാ​​​​​ത്തു.

എ​​​​​ഴു​​​​​ത്ത​​​​​ച്ഛ​​​​​ൻ പു​​​​​ര​​​​​സ്കാ​​​​​രം, ഫ്ര​​​​​ഞ്ച് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഷെ​​​​​വ​​​​​ലി​​​​​യ​​​​​ർ ഓ​​​​​ഫ് ആ​​​​​ർ​​​​​ട്സ് ആ​​​​​ൻ​​​​​ഡ് ലെ​​​​​റ്റേ​​​​​ഴ്സ് ബ​​​​​ഹു​​​​​മ​​​​​തി, വ​​​​​യ​​​​​ലാ​​​​​ർ അ​​​​​വാ​​​​​ർ​​​​​ഡ്, കേ​​​​​ന്ദ്ര-​​​​​കേ​​​​​ര​​​​​ള സാ​​​​​ഹി​​​​​ത്യ അ​​​​​ക്കാ​​​​​ദ​​​​​മി അ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ, മു​​​​​ട്ട​​​​​ത്തു വ​​​​​ർ​​​​​ക്കി അ​​​​​വാ​​​​​ർ​​​​​ഡ്, ജെ​​​​​സി​​​​​ബി സാ​​​​​ഹി​​​​​ത്യ പു​​​​​ര​​​​​സ്കാ​​​​​രം തു​​​​​ട​​​​​ങ്ങി​​​​​യ നി​​​​​ര​​​​​വ​​​​​ധി അ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Latest News

Corehub Up