Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MR Ajith Kumar

"ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’ കേ​സ് അ​ട്ടി​മ​റി; അ​ജി​ത്കു​മാ​റി​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ലെ ന​വ​കേ​ര​ള സ​ദ​സ്സി​നി​ടെ ഉ​ണ്ടാ​യ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ഇ​ട​പെ​ട്ടെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രെ സ​ർ​ക്കാ​ർ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന. കേ​സ് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ച്ച്.​ഐ.​ജി/​ഡി.​ജി.​പി ഓ​ഫീ​സ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക. അ​ജി​ത്കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യോ കു​റ്റ​പ​ത്രം ചു​മ​ത്തി മെ​മ്മോ ന​ൽ​കു​ക​യോ ചെ​യ്താ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ
ഡി​ജി​പി റാ​ങ്കി​ലേ​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റ​ത്തെ അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

അ​തേ​സ​മ​യം കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ഇ​ട​പെ​ട്ടെ​ന്നു പ​റ​യു​ന്ന സ​മ​യ​ത്ത് താ​ൻ മു​ണ്ട​ക്കൈ – ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട്ടി​ലാ​യി​രു​ന്നു​വെ​ന്ന് ഡി​ജി​പി​ക്കു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ അ​ജി​ത്കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച യാ​ത്രാ​രേ​ഖ​ക​ളും കൈ​മാ​റി. കേ​സ് ഡ​യ​റി തി​രു​ത്താ​ൻ ഓ​ഫി​സി​ലെ ഗ്രേ​ഡ് എ​സ്ഐ​മാ​ർ​ക്കു നി​ർ​ദേ​ശം​ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​ജി​ത് കു​മാ​റി​ന്‍റെ വാ​ദം.

Latest News

Corehub Up