Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MSC Beatrice

Thiruvananthapuram

60 ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി എം​എ​സ്​സി ബി​യാ​ട്രി​സ്

വി​ഴി​ഞ്ഞം: ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നിന് ആ​യി​ര​ക്ക​ണ​ക്കി​നു ക​ണ്ടെ​യ്ന​റു​ക​ൾ​ക്കൊ​പ്പം കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഒ​ന്നുകൂ​ടി വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ച് ച​രി​ത്രംകു​റി​ച്ച എം ​എ​സ്‌സി സ​ബ്രീ​ന​യു​ടെ ആ​ദ്യ ചു​വ​ട് വ​യ്‌​പ് പി​ഴ​ച്ചി​ല്ല.

ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം കേ​ര​ള ജ​ന​ത​യു​ടെ വി​ക​സ​ന സ്വ​പ്ന​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രാ​ൻ ഒ​റ്റ​യ​ടി​ക്ക് 60 ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി എംഎ​സ്‌സി​യു​ടെ ബി​യാ​ട്രീ​സും ഇ​ന്ന​ലെ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. ഏ​ക ക​ണ്ടെ​യ്ന​റു​മാ​യി കോ​വ​ളം എംഎ​ൽഎ ​അ​ഡ്വ. എം. വി​ൻ​സന്‍റ് ഈ​മാ​സം മൂ​ന്നി​നു ന​ട​ത്തി​യ ഫ്ലാ​ഗ് ഓ​ഫിനു കേ​ര​ളം ന​ൽ​കു​ന്ന അം​ഗീ​കാ​രം വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​ക​ട​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. കൂ​ടു​ത​ൽ​ ഏ​ജ​ൻ​സി​ക​ൾ ച​ര​ക്കി​റ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി ക​സ്റ്റം​സി​നെ സ​മീ​പി​ച്ച​തോ​ടെ വി​ഴി​ഞ്ഞ​ത്തെ റോ​ഡു​ക​ൾ തി​ര​ക്കി​ല മ​രാ​ൻ ഇ​നി അ​ധി​ക​കാ​ലം വേ​ണ്ടി വ​രി​ല്ല.

നി​ല​വി​ൽ എം​ആ​ർ​എ​ഫി​നു വേ​ണ്ടി​യു​ള്ള ഏ​ക​ദേ​ശം 1,500 മെ​ട്രി​ക് ട​ൺ സ്വാ​ഭാ​വി​ക റ​ബർ നി​റ​ച്ച 60 ക​ണ്ടെ​യ്‌​ന​റു​ക​ളു​മാ​യാ​ണ് എം​എ​സ്‌സി ​ബി​യാ​ട്രി​സ് എ​ന്ന മ​ദ​ർ​ഷി​പ്പി​ന്‍റെ വി​ഴി​ഞ്ഞ​ത്തേ​ക്കു​ള്ള വ​ര​വ്. പ​ശ്ചി​മ ആ​ഫ്രി​ക്ക​യി​ലെ ഐ​വ​റി കോ​സ്റ്റി​ലു​ള്ള അ​ബി​ജാ​ൻ തു​റ​മു​ഖ​ത്തു​നി​ന്നാ​ണ് ഈ ​ച​ര​ക്ക് എ​ത്തി​യ​ത്. ക​സ്റ്റം​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം അ​ടു​ത്ത ദി​വ​സം ഇ​തു റോ​ഡ് മാ​ർ​ഗം കോ​ട്ട​യം ഇ​ൻ​ലാ​ൻ​ഡ് ക​ണ്ടെ​യ്ന​ർ ഡി​പ്പോ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

വി​ഴി​ഞ്ഞം വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ഇ​റ​ക്കു​മ​തി സ​മ​യം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും. നി​ല​വി​ൽ എം​ആ​ർ​എ​ഫ് മും​ബൈ വ​ഴി എ​ത്തി​ക്കു​ന്ന ച​ര​ക്കു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ ഏ​ക​ദേ​ശം ഒ​രു മാ​സം വ​രെ എ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വി​ഴി​ഞ്ഞം വ​ഴി എ​ത്തി​ച്ച് കോ​ട്ട​യം ഐ​സി​ഡി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു വെ​റും ദി​വ​സ​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം ക​ണ്ടെ​യ്‌​ന​റു​ക​ൾ കൊ​ച്ചി​യി​ലെ എം​ആ​ർ​എ​ഫി​ന്‍റെ വെ​യ​ർ​ഹൗ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ട്രാ​ൻ​സ്ഷി​പ്പ്‌​മെ​ന്‍റ് ഹ​ബ്ബാ​യി വി​ഴി​ഞ്ഞം അ​തി​വേ​ഗം വ​ള​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​പു​തി​യ നേ​ട്ട​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

നി​ല​വി​ൽ ഇ​ന്ത്യ​യു​ടെ ആ​കെ ട്രാ​ൻ​സ്ഷി​പ്പ്‌​മെ​ന്‍റിൽ 30 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ഴി​ഞ്ഞം കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് വെ​റും ര​ണ്ടുവ​ർ​ഷ​ത്തി​നു​ള്ളി​ൽ 1,230 ക​പ്പ​ൽ സ​ർ​വീ​സു​ക​ളും 27.5 ല​ക്ഷം ക​ണ്ടെ​യ്‌​ന​റു​ക​ളും കൈ​കാ​ര്യം ചെ​യ്യാ​നും തു​റ​മു​ഖ​ത്തി​ന് ക​ഴി​ഞ്ഞു.

Latest News

Corehub Up