കോതമംഗലം: മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംഎസ്ജെ ധര്‍മഗിരി) സന്യാസിനീസമൂഹത്തിന്റെ സ്ഥാപകപിതാവ് ധന്യന്‍ ജോസഫ് പഞ്ഞിക്കാരനച്ചന്റെ 77-ാം ചരമവാര്‍ഷികം നവംബര്‍ നാലിന് തങ്കളം ധര്‍മഗിരി സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും.
ഒന്നിന് വൈകുന്നേരം 4.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ കാർമികത്വം വഹിക്കും. രണ്ടിന് ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ ധന്യന്‍ പഞ്ഞിക്കാരനച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന തങ്കളം എംഎസ്ജെ പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ സൗഖ്യ ആരാധന. ഫാ. ആന്റണി വിളയപ്പിള്ളില്‍ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞു മൂന്നിന് വിശുദ്ധ കുര്‍ബാന, സന്ദേശം-കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.
മൂന്നിന് ഉച്ചയ്ക്ക് 1.30 മുതല്‍ 2.30 വരെ സൗഖ്യ ആരാധന-ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍. മൂന്നിന് വിശുദ്ധ കുര്‍ബാന, ആരാധന-ബിഷപ് മാര്‍ തോമസ് ഇലവനാല്‍. നാലിനു രാവിലെ 9.30ന് നെല്ലിക്കുഴി സെന്റ് ജോസഫ്സ് പള്ളിയില്‍നിന്ന് ധന്യന്റെ കബറിടത്തിലേക്കു പദയാത്ര. 10.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം-സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഉച്ചയ്ക്ക് 12.15ന് അനുസ്മരണ പ്രാര്‍ഥന, 12.30ന് ശ്രാദ്ധ സദ്യ.