Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MSOLC

America

കേരളത്തിലെ ഭവനരഹിത കുടുംബത്തിന് വീടൊരുക്കി ലീഗ് സിറ്റി മലയാളി സമൂഹം

ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): അ​മേ​രി​ക്ക​യി​ലെ ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം (എംഎസ്ഒഎൽസി) കേ​ര​ള​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ഭ​വ​ന​ര​ഹി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ഭ​വ​ന​ദാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച വീ​ടി​ന്‍റെ നി​ർ​മാ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി.

കൊ​ല്ലം ജി​ല്ല​യി​ലെ ഓ​ർ​മ വി​ല്ലേ​ജു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ഡി​സം​ബ​ർ ഒ​ന്നി​ന് അ​ർ​ഹ​ത​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​വി​ന് കൈ​മാ​റു​മെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന സ്വ​പ്ന​വു​മാ​യി ക​ഴി​യു​ന്ന നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം ഈ ​കാ​രു​ണ്യ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

സം​ഘ​ട​ന​യി​ലെ സു​മ​ന​സ്സു​ക​ളാ​യ അം​ഗ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക സ​മാ​ഹ​രി​ച്ച​ത്. കൊ​ല്ലം ജി​ല്ല​യി​ലെ ഓ​ർമ വി​ല്ലേ​ജിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി നേ​രി​ട്ട് വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ ഏ​കോ​പ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ വീ​ട് ഗു​ണ​ഭോ​ക്താ​വി​ന് കൈ​മാ​റു​ന്ന​തി​നു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രും അ​ശ​ര​ണ​രു​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ന്ന​തി​ലും ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ​മാ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കു​ക​യും കേ​ര​ള​ത്തി​ലു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ൽ​കു​ക​യും ചെ​യ്ത സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ഭ​വ​ന​ദാ​ന പ​ദ്ധ​തി.

ഭ​വ​ന​നി​ർ​മാ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​ത് സം​ഘ​ട​ന​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ അ​ഭി​മാ​ന​ക​ര​വും സ​ന്തോ​ഷ​ക​ര​വു​മാ​യ നേ​ട്ട​മാ​ണെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ്വ​ന്തം വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത​മാ​യ ഭ​വ​നം ഒ​രു​ക്കാ​ൻ സാ​ധി​ച്ച​ത് സം​ഘ​ട​ന​യി​ലെ ഓ​രോ അം​ഗ​ത്തി​ന്റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ഉ​ദാ​ര​മ​ന​സ്ക​ത​യു​ടെ​യും വി​ജ​യ​മാ​ണ്.

ഭ​വ​ന​ദാ​ന പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​ത്ത​രം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ബി​ജോ സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ അ​ർ​ഹ​രാ​യ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കാ​ൻ സം​ഘ​ട​ന ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ ​മ​ഹ​ത്താ​യ പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി സാ​മ്പ​ത്തി​ക​മാ​യും അ​ല്ലാ​തെ​യും സ​ഹ​ക​രി​ച്ച എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും ഓ​ർ​മ്മ വി​ല്ലേ​ജ് പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​ഘ​ട​ന​യു​ടെ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ബി​ജോ സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡന്‍റു​മാ​രാ​യ ജി​ജു ജോ​ൺ, സീ​ന ജോ​സ്, സെ​ക്ര​ട്ട​റി ഡോ. ​ജേ​ക്ക​ബ് തെ​രു​വ​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​ന​ജീ​ബ് കു​ഴി​യി​ൽ, പ്ര​വി​ത ജി​ജി, ട്ര​ഷ​റ​ർ റോ​ബി തോ​മ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജി കോ​ടാ​കേ​രി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

ഭ​വ​ന​ദാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റു​ന്ന​തി​ലൂ​ടെ ഒ​രു കു​ടും​ബ​ത്തി​ന് പു​തു​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള വ​ഴി​തു​റ​ക്കു​ന്ന​തി​നൊ​പ്പം, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും പ​ര​സ്പ​ര​സ്നേ​ഹ​ത്തി​ന്‍റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശം കൂ​ടി​യാ​ണ് ന​ൽ​കു​ന്ന​ത്.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​ന്തം വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജോ സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്‍റ്, എംഎസ്ഒഎൽസി) - 409 256 6427, ഡോ. ​ജേ​ക്ക​ബ് തെ​രു​വ​ത്ത് (സെ​ക്ര​ട്ട​റി, എംഎസ്ഒഎൽസി) - 240 426 1845, ജോ​സ് പൊ​ന്നൂ​സ് (ഓ​ർ​മ വി​ല്ലേ​ജ്) - 281 687 4294.

വെ​ബ്സൈ​റ്റ്: www.msolc.org

Latest News

Corehub Up