Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MVRajesh

ഐ​എ​ച്ച്ആ​ർ​ഡി​യി​ൽ അ​ഴി​ച്ചു​പ​ണി; വി.​എ.അ​രു​ൺ​കു​മാ​ർ തെ​റി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ൻ വി.​എ. അ​രു​ൺ​കു​മാ​റി​നെ ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. പൂ​ഞ്ഞാ​ർ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എം.​വി. രാ​ജേ​ഷി​നാ​ണ് പ​ക​രം നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​രു​ൺ​കു​മാ​റി​ന്‍റെ നി​യ​മ​നം ചോ​ദ്യം ചെ​യ്ത് നി​ര​വ​ധി പ​രാ​തി​ക​ൾ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യി​രു​ന്നു.

ഈ ​പ​രാ​തി​ക​ളി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണോ യോ​ഗ്യ​ത മ​റി​ക​ട​ന്ന് അ​ദ്ദേ​ഹം പ​ദ​വി​യി​ലെ​ത്തി​യ​തെ​ന്ന് അ​ന്വേ​ഷി​ക്കാ​നും അ​രു​ൺ​കു​മാ​റി​ന്‍റെ യോ​ഗ്യ​ത പ​രി​ശോ​ധി​ക്കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ പ​ദ​വി സ​ർ​വ​ക​ലാ​ശാ​ലാ വി​സി​ക്ക് തു​ല്യ​മാ​ണെ​ന്നാ​ണ് കോ​ട​തി നി​രീ​ക്ഷി​ച്ച​ത്.

2018ലെ ​യു​ജി​സി മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഡ​യ​റ​ക്ട​റാ​കാ​ൻ ഏ​ഴു വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യം അ​നി​വാ​ര്യ​മാ​യി​രി​ക്കെ ക്ല​റി​ക്ക​ൽ പ​ദ​വി​യി​ലി​രു​ന്ന അ​രു​ൺ​കു​മാ​റി​ന് ഈ ​ചു​മ​ത​ല ന​ൽ​കി​യ​ത് വി​ചി​ത്ര​മാ​ണെ​ന്ന് കോ​ട​തി വി​മ​ർ​ശി​ച്ചി​രു​ന്നു. ഈ ​കോ​ട​തി ഇ​ട​പെ​ട​ലു​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ അ​രു​ൺ​കു​മാ​റി​നെ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​ത്.

Latest News

Corehub Up