Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mac Desktops

ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ൾക്ക് വില വർധിപ്പിച്ചു

ന്യൂ​ഡ​​ൽ​​ഹി: ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ​​യും സ്റ്റോ​​റേ​​ജ് ഘ​​ട​​ക​​ങ്ങ​​ളു​​ടെ​​യും വി​​ല കു​​തി​​ച്ചു​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽ ത​​ങ്ങ​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് വ​​ൻ വി​​ലവ​​ർ​​ധ​​ന പ്ര​​ഖ്യാ​​പി​​ച്ച് യു​​എ​​സ് ക​​ന്പ​​നി​​യാ​​യ ആ​​പ്പി​​ൾ.

മാ​​ക് ഡെ​​സ്ക്ടോ​​പ്പു​​ക​​ൾ, മാ​​ക്ബു​​ക്കു​​ക​​ൾ, ഐ​​പാ​​ഡു​​ക​​ൾ, ആ​​പ്പി​​ൾ ടി​​വി, ഹോം​​പോ​​ഡ് എ​​ന്നി​​വ​​യ്ക്കാ​​ണ് വി​​ല കൂ​​ട്ടി​​യ​​ത്. എ​​ന്നാ​​ൽ, ക​​മ്പ​​നി​​യു​​ടെ പ്ര​​ധാ​​ന വ​​രു​​മാ​​ന മാ​​ർ​​ഗ​​മാ​​യ ഐ​​ഫോ​​ണു​​ക​​ളു​​ടെ വി​​ല​​യി​​ൽ ത​​ത്കാ​​ലം മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടി​​ല്ല. സ​​മീ​​പ​​കാ​​ല​​ത്ത് ഇ​​ന്ത്യ​​യി​​ൽ ആ​​പ്പി​​ൾ ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വി​​ല​​ക്ക​​യ​​റ്റ​​മാ​​ണ്.

ഇ​​ന്ത്യ​​യി​​ൽ മാ​​ത്ര​​മ​​ല്ല, മ​​റ്റ് ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലും ആ​​പ്പി​​ൾ സ​​മാ​​ന​​മാ​​യ വി​​ല​​വ​​ർ​​ധ​​ന​​ ന​​ട​​പ്പി​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്.

2025ന്‍റെ അ​​വ​​സാ​​ന പാ​​ദം മു​​ത​​ൽ മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല നാ​​ല് മ​​ട​​ങ്ങി​​ല​​ധി​​ക​​മാ​​ണ് വ​​ർ​​ധി​​ച്ച​​ത്. ഇ​​ത് ആ​​പ്പി​​ളി​​നെ മാ​​ത്ര​​മ​​ല്ല, വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ൻ​​ഡോ​​സ് ലാ​​പ്‌​​ടോ​​പ്പു​​ക​​ൾ, ക്രോം​​ബു​​ക്കു​​ക​​ൾ തു​​ട​​ങ്ങി​​യ മ​​റ്റ് ബ്രാ​​ൻ​​ഡു​​ക​​ളെ​​യും വി​​ല വ​​ർ​​ധി​​പ്പി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ൽ ഐ​​ഫോ​​ണു​​ക​​ളു​​ടെ വി​​ല വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടി​​ല്ല എ​​ന്ന​​ത് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് താ​​ത്കാ​​ലി​​ക ആ​​ശ്വാ​​സ​​മാ​​ണെ​​ങ്കി​​ലും, വ​​രും മാ​​സ​​ങ്ങ​​ളി​​ൽ ഐ​​ഫോ​​ൺ നി​​ര​​ക്കു​​ക​​ളി​​ലും മാ​​റ്റം വ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു.

Latest News

Corehub Up