Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Machilipattanam

അന്തർവാഹിനി വേധ കപ്പൽ ‘മച്ചിലിപട്ടണം’ നീറ്റിലിറക്കി

കൊ​ച്ചി: കൊ​ച്ചി​ൻ ഷിപ്‌യാര്‍ഡ്‌ ലി​മി​റ്റ​ഡ് (സി​എ​സ്എ​ൽ) നാ​വി​ക​സേ​ന​യ്ക്കാ​യി നി​ർ​മി​ച്ച അ​ന്ത​ർ​വാ​ഹി​നി വേ​ധ ക​പ്പ​ൽ(​എ​എ​സ്ഡ​ബ്ല്യു എ​സ്ഡ​ബ്ല്യു​സി- മ​ച്ചി​ലി​പ​ട്ട​ണം) നീ​റ്റി​ലി​റ​ക്കി.

ഷിപ്‌യാര്‍ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നാ​വി​ക​സേ​ന വൈ​സ് അ​ഡ്മി​റ​ൽ അ​തു​ൽ ആ​ന​ന്ദി​ന്‍റെ പ​ത്നി ഗൂ​ൽ​രു​ഖ് ആ​ന​ന്ദ് ക​പ്പ​ലി​ന്‍റെ ലോ​ഞ്ചിം​ഗ് നി​ർ​വ​ഹി​ച്ചു. വൈ​സ് അ​ഡ്മി​റ​ൽ അ​തു​ൽ ആ​ന​ന്ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

നാ​വി​ക​സേ​ന​യ്ക്കാ​യി കൊ​ച്ചി​ൻ ഷിപ്‌യാര്‍ഡ്‌ നി​ർ​മി​ക്കു​ന്ന എ​ട്ട് ആ​ഴം​കു​റ​ഞ്ഞ ജ​ല​പ്പ​ര​പ്പി​ലെ അ​ന്ത​ർ​വാ​ഹി​നി വേ​ധ ക​പ്പ​ലു​ക​ളി​ൽ ഏ​ഴാ​മ​ത്തേ​താ​ണു മ​ച്ചി​ലി​പ​ട്ട​ണം. 78 മീ​റ്റ​ർ നീ​ള​വും ഏ​ക​ദേ​ശം 900 ട​ൺ ഭാ​ര​വു​മു​ള്ള ക​പ്പ​ലി​ന് മ​ണി​ക്കൂ​റി​ൽ 25 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നാ​കും.

പ​ര​മാ​വ​ധി 1,800 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ക​പ്പ​ലി​ൽ സ​മു​ദ്രാ​ന്ത​ർ​ഭാ​ഗ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നും അ​ന്ത​ർ​വാ​ഹി​നി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി അ​ത്യാ​ധു​നി​ക സോ​ണാ​ർ സം​വി​ധാ​ന​ങ്ങ​ളും മ​റ്റ് സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കൃ​ഷ്ണ ജി​ല്ല​യി​ലു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ തു​റ​മു​ഖ ന​ഗ​ര​മാ​യ മ​ച്ചി​ലി​പ​ട്ട​ണ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​ണ് ക​പ്പ​ലി​ന് ‘മ​ച്ചി​ലി​പ​ട്ട​ണം’​എ​ന്ന പേ​ര് ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ ഷിപ്‌യാര്‍ഡ്‌ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ വി.ജെ. ജോ​സ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, റി​യ​ർ അ​ഡ്മി​റ​ൽ ദീ​പ​ക് സിം​ഗാ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up