Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madanmitra

തൃണമൂൽ എംഎൽഎ മദൻമിത്രയുടെ വസതികളിൽ ഇഡി റെയ്ഡ്

കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​യും മു​​​ൻ​​​മ​​​ന്ത്രി​​​യു​​​മാ​​​യ മ​​​ദ​​​ൻ മി​​​ത്ര​​​യു​​​ടെ വി​​​വി​​​ധ വ​​​സ​​​തി​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ഡി റെ​​​യ്ഡ് ന​​​ട​​​ത്തി.

ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​രോ​​​ധ​​​ന​​​നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​ഡി​​​യു​​​ടെ ന​​​ട​​​പ​​​ടി. വി​​​വി​​​ധ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ൽ യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജോ​​​ലി ന​​​ൽ​​​കാ​​​ൻ മ​​​ദ​​​ൻ​​​മി​​​ത്ര ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ വ​​​ഴി സ്വ​​​ർണ​​​വും പ​​​ണ​​​വും കൈ​​​പ്പ​​​റ്റി​​​യെ​​​ന്നാ​​​ണ് ഇ​​​ഡി ക​​​ണ്ടെ​​​ത്ത​​​ൽ.

ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ മു​​​ത​​​ൽ മ​​​ദ​​​ൻ മി​​​ത്ര​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ഏ​​​ഴു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​രേ​​​സ​​​മ​​​യം പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ച​​​ത്.

ദ​​​ക്ഷി​​​ണ​​​കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ഭ​​​വാ​​​നി​​​പുരി​​​ലു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​സ​​​തി, ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യാ​​​യ ദ​​​ക്ഷി​​​ണേ​​​ശ്വ​​​രി​​​ലെ അ​​​ഞ്ച് നി​​​ല​​​ക​​​ളു​​​ള്ള അ​​​പ്പാ​​​ർ​​​ട്ട്‌​​​മെന്‍റ്, ജോ​​​ക്ക​​​യി​​​ലെ വ​​​സ​​​തി എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് റെ​​​യ്ഡ് ന​​​ട​​​ന്ന​​​ത്.

ഭ​​​വാ​​​നി​​​പുരി​​​ലെ വ​​​സ​​​തി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ദ​​​ൻ മി​​​ത്ര​​​യെ ഇ​​​ഡി മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു. നി​​​ല​​​വി​​​ൽ നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​യി​​​ലെ ക​​​മ​​​ർഹാ​​​ത്തി മ​​​ണ്ഡ​​​ല​​​ത്തി​​​ൽനി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​യാ​​​ണ് മ​​​ദ​​​ൻ​​​മി​​​ത്ര.

Latest News

Corehub Up