Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madappally

Kottayam

മാ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ പ്ര​​​തി​​​ഷേ​​​ധം: പോ​​​ലീ​​​സ് മ​​​ര്‍ദ​​​ന​​​ത്തി​​​ന് ഇ​​​ന്നു നാ​​​ലു​​​വ​​​ര്‍ഷം

മാ​​​ട​​​പ്പ​​​ള്ളി: കെ-​​​റെ​​​യി​​​ല്‍ സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ സ​​​മ​​​ര​​​ത്തി​​​ൽ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​യ മാ​​​ട​​​പ്പ​​​ള്ളി ചെ​​​റു​​​ത്തു​​​നി​​​ല്‍പ് സ​​​മ​​​ര​​​ത്തി​​​ന്‍റെ നാ​​​ലാം വാ​​​ര്‍ഷി​​​കം സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ സ​​​മി​​​തി കോ​​​ട്ട​​​യം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​മാ​​​ട​​​പ്പ​​​ള്ളി റീ​​​ത്തു​​​പ​​​ള്ളി​​​ക്ക​​​ലു​​​ള്ള സ​​​മ​​​ര​​പ്പ​​​ന്ത​​​ലി​​​ല്‍ ന​​​ട​​​ത്തും. സ​​​മ​​​ര​​​സ​​​മി​​​തി ജി​​​ല്ലാ ചെ​​​യ​​​ര്‍മാ​​​ന്‍ ബാ​​​ബു​ കു​​​ട്ട​​​ന്‍ചി​​​റ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ പ്ര​​​മു​​​ഖ പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍ സി.​​​ആ​​​ര്‍. നീ​​​ല​​​ക​​​ണ്ഠ​​​ന്‍ സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

2022 മാ​​​ര്‍ച്ച് 17നാ​​​ണ് മാ​​​ട​​​പ്പ​​​ള്ളി റീ​​​ത്തു​​​പ​​​ള്ളി ജം​​​ഗ്ഷ​​​നി​​​ല്‍ സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പോ​​​ലീ​​​സ് ക്രൂ​​​ര​​​മാ​​​യി മ​​​ര്‍ദി​​​ക്കു​​​ക​​​യും സ്ത്രീ​​​ക​​​ളെ​​​യ​​​ട​​​ക്കം റോ​​​ഡി​​​ലൂ​​​ടെ വ​​​ലി​​​ച്ചി​​​ഴ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത​​​ത്. ഇ​​​തേ​​ത്തു​​​ട​​​ര്‍ന്ന് 2022 ഏ​​​പ്രി​​​ല്‍ 20നാ​​​ണ് മാ​​​ട​​​പ്പ​​​ള്ളി​​​യി​​​ല്‍ സ്ഥി​​​രം പ​​​ന്ത​​​ലി​​​ല്‍ സ​​​മ​​​ര​​മാ​​രം​​​ഭി​​​ച്ച​​​ത്.

സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍നി​​​ന്നു സ​​​ര്‍ക്കാ​​​ര്‍ ത​​​ത്വ​​​ത്തി​​​ല്‍ പി​​​ന്‍വാ​​​ങ്ങി​​​യെ​​​ങ്കി​​​ലും പ​​​ദ്ധ​​​തി​​​യു​​​ടെ സാ​​​മൂ​​​ഹി​​​കാ​​​ഘാ​​​ത​ പ​​​ഠ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി 2021 ഓ​​​ഗ​​​സ്റ്റ് 18നും ​​​ഒ​​​ക്‌​​ടോ​​​ബ​​​ര്‍ 30നും ​​​സ​​​ര്‍ക്കാ​​​ര്‍ ഇ​​​റ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​നം എ​​​ന്തു​​​കൊ​​​ണ്ട് പി​​​ന്‍വ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന ചോ​​​ദ്യ​​​മാ​​​ണ് നി​​​ര്‍ദി​​​ഷ്‌​​ട പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം മ​​​നോ​​​വി​​​ഷ​​​മ​​​ത്തി​​​ലാ​​​യ​​​വ​​​രു​​​ടെ ചോ​​​ദ്യം.

1426-ാം ദി​​​വ​​​സ​​​വും എ.​​​ടി.​ വ​​​ര്‍ഗീ​​​സ് സ​​​മ​​​ര​​​ത്തി​​​ന്

2022 ഏ​​​പ്രി​​​ല്‍ 20നാ​​​ണ് മാ​​​ട​​​പ്പ​​​ള്ളി​​​യി​​​ല്‍ സ്ഥി​​​രം പ​​​ന്ത​​​ലി​​​ല്‍ സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ച​​​ത്. അ​​​ന്നു മു​​​ത​​​ല്‍ ഇ​​​ന്നു​​​വ​​​രെ ആ​​​ന​​​പ്പാ​​​റ​​​യ്ക്ക​​​ല്‍ എ.​​​ടി.​ വ​​​ര്‍ഗീ​​​സ് ഒ​​​രു​ ദി​​​വ​​​സം​​​പോ​​​ലും മുട​​​ങ്ങാ​​​തെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ല്‍ സ​​​മ​​​ര​​​ത്തി​​​നെ​​​ത്തു​​​ന്നു. ഇ​​​ന്നു സ​​​മ​​​രം 1426-ാം ദി​​​ന​​​മാ​​​ണ്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മാ​​​ട​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്ത് അ​​​തി​​​ര്‍ത്തി​​​യി​​​ലു​​​ള്ള ഭൂ​​​മി പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​ര്‍വേ​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

 

സി​​​ല്‍വ​​​ർ‍ലൈന്‍ പ​​​ദ്ധ​​​തി​​​ക്കാ​​​യി മ​​​ഞ്ഞ​​​ക്കു​​​റ്റി​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​നെ​​​ത്തി​​​യ കെ-​​റെ​​​യി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കും പോ​​​ലീ​​​സി​​​നു​​​മെ​​​തി​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച ഈ​​​യ്യാ​​​ലി​​​ല്‍ തെ​​​ക്കേ​​​തി​​​ല്‍ റോ​​​സി​​​ലി​​​ന്‍ ഫി​​​ലി​​​പ്പി​​​ന് ന​​​ല്ല​​ന​​​ട​​​പ്പ് ശി​​​ക്ഷ. പ്ര​​​തി​​​ഷേ​​​ധസ​​​മ​​​യ​​​ത്ത് മ​​​ക​​​ള്‍ സോ​​​മി​​​യ മെ​​​റി​​​ന്‍ ഫി​​​ലി​​​പ്പ് റോ​​​സി​​​ലി​​​നൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നതാ​​​ണ് കു​​​റ്റം. പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ര്‍ഷ​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ മ​​​ക​​​ള്‍ സോ​​​മി​​​യ അ​​​മ്മ റോ​​​സി​​​ലി​​​ന്‍റെ അ​​​ടു​​​ത്തേ​​​ക്ക് ഓ​​​ടി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ഞ്ചു​​​കു​​​ട്ടി​​​യെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​റ​​​ക്കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ജു​​​വ​​​നൈ​​​ല്‍ ജ​​​സ്റ്റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം പോ​​​ലീ​​​സെ​​​ടു​​​ത്ത കേ​​​സി​​​ലാ​​​ണ് ജു​​​വ​​​നൈ​​​ല്‍ കോ​​​ട​​​തി റോ​​​സി​​​ലി​​​നെ ന​​​ല്ലന​​​ട​​​പ്പി​​​നു ശി​​​ക്ഷി​​​ച്ച​​​ത്.

എ​​​ല്ലാ മാ​​​സ​​​വും റോ​​​സി​​​ലി​​​ന്‍ കോ​​​ട്ട​​​യ​​​ത്തെ സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ലെ​​ത്തി ഒ​​​പ്പി​​​ട​​​ണം. അ​​​തേ വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഓ​​​രോ മാ​​​സ​​​വും റോ​​​സി​​​ലി​​ന്‍റെ നാ​​​ട്ടി​​​ലെ​​​ത്തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും. ഇ​​​ങ്ങ​​നെ​​​യാ​​​ണ് കേ​​​സി​​​ന്‍റെ പോ​​​ക്ക്. വെ​​​ങ്കോ​​​ട്ട റീ​​​ത്തു​​​പ​​​ള്ളി​​​ക്ക​​​ലു​​​ള്ള റോ​​​സി​​​ലി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് നി​​​ര്‍ദി​​​ഷ്‌​​ട സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ ക​​​ട​​​ന്നുപോ​​​കു​​​ന്ന​​​ത്. 2022 മാ​​​ര്‍ച്ച് 17ന് ​​​മാ​​​ട​​​പ്പ​​​ള്ളി റീ​​​ത്തു​​​പ​​​ള്ളി ജം​​​ഗ്ഷ​​​നി​​​ല്‍ ന​​​ട​​​ന്ന സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ റോ​​​സി​​​ലി​​​ന്‍ ഫി​​​ലി​​​പ്പ് പോ​​​ലീ​​​സി​​ന്‍റെ അ​​​തി​​​ക്രൂ​​​ര മ​​​ര്‍ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി​​​രു​​ന്നു.


സ​​​മ​​​ര​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍കി​​​യ ജോ​​​സ​​​ഫ് എം.​ ​​പു​​​തു​​​ശേ​​​രി, ബാ​​​ബു കു​​​ട്ട​​​ന്‍ചി​​​റ, വി.​​​ജെ.​ ലാ​​​ലി, മാ​​​ത്തു​​​ക്കു​​​ട്ടി പ്ലാ​​​ത്താ​​​നം, വി.​​​വി.​ വി​​​ന​​​യ​​​കു​​​മാ​​​ര്‍, ടോ​​​ണി കു​​​ട്ടം​​​പേ​​​രൂ​​​ര്‍, സോ​​​ബി​​​ച്ച​​​ന്‍ ക​​​ണ്ണം​​​പ​​​ള്ളി, സെ​​​ലി​​​ന്‍ ബാ​​​ബു, ജി​​​ന്‍സ​​​ണ്‍ മാ​​​ത്യു, മി​​​നി കെ.​ ​​ഫി​​​ലി​​​പ്പ്, ര​​​തീ​​​ഷ് രാ​​​ജ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്കും പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. റോ​​​സി​​​ലി​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ലാ​​​ണ് നാ​​​ലു​​​ വ​​​ര്‍ഷ​​​മാ​​​യി സ​​​മ​​​ര​​​പ്പ​​​ന്ത​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്.

 

Latest News

Corehub Up