ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളെ കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം.
സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ. ജോസഫ് ആണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. നിലവിലെ ജീവപര്യന്തം ശിക്ഷ പട്ടികജാതി പട്ടികവർഗ നിയമപ്രകാരവും മനഃപൂർവമല്ലാത്ത നരഹത്യക്കും ആണ്. പ്രതികൾക്ക് നരഹത്യയ്ക്ക് ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം ശിക്ഷ നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ആവശ്യം.
നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാനം അപ്പീൽ സമർപ്പിച്ചിരുന്നു.