Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madhusudan Nair

എ​ന്‍റെ മാ​സ്റ്റ​ർ; ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റി​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി​രു​ന്ന ബി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ പ​റ​യു​ന്നു

1990 കാ​ല​ഘ​ട്ടം...​ജി. ദേ​വ​രാ​ജ​ൻ എ​ന്ന അ​തു​ല്യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സ​മാ​ക്കി​യി​ട്ടു​ണ്ട് എ​ന്ന് അ​റി​യാം. അ​ത​ല്ലാ​തെ എ​വി​ടെ​യാ​ണ് താ​മ​സം എ​ന്നോ മേ​ൽ​വി​ലാ​സം എ​ന്താ​ണെ​ന്നോ ഒ​ന്നും അ​റി​യി​ല്ല.

പ​ക്ഷേ, മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ന് ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റെ ക​ണ്ടേ മ​തി​യാ​വൂ.. കാ​ണു​ക മാ​ത്ര​മ​ല്ല ഒ​രു അ​ഭി​മു​ഖം ത​യ്യാ​റാ​ക്കു​ക​യും വേ​ണം. ഒ​രു പ്ര​മു​ഖ പ​ത്ര​ത്തി​ന്‍റെ സി​നി​മാ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ പാ​ർ​ട്ട് ടൈം ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി ബി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ​ക്കു ജോ​ലി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഈ ‘​അ​ഗ്നി​പ​രീ​ക്ഷ' ജ​യി​ക്ക​ണം.

കൊ​ല്ല​ത്തു​കാ​ര​ൻ ബി.​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, സം​ഗീ​ത​ത്തി​ന്‍റെ രാ​ജ​ശി​ല്പി ജി. ​ദേ​വ​രാ​ജ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട മ​ധു​വാ​യി മാ​റു​ന്ന ക​ഥ ഇ​വി​ടെ തു​ട​ങ്ങു​ന്നു. മ​ധു ത​ന്നെ ആ ​നി​യോ​ഗ​ത്തെ കു​റി​ച്ച് പ​റ​യ​ട്ടെ.

"തി​രു​വ​ന​ന്ത​പു​ര​ത്തെ ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​തേ​ൺ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഞാ​ൻ സം​വി​ധാ​നം പ​ഠി​ക്കു​ന്ന കാ​ല​മാ​ണ്. പ​രി​മി​ത​മാ​യ സാ​മ്പ​ത്തി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള ഒ​രു കു​ടും​ബ​മാ​ണ് എ​ന്‍റേ​ത്. സി​നി​മ​യോ​ടു​ള്ള അ​ഭി​നി​വേ​ശം കൊ​ണ്ട് ഞാ​ൻ ത​ന്നെ അ​ധ്വാ​നി​ച്ച് ഉ​ണ്ടാ​ക്കി​യ ചെ​റി​യ തു​ക വ​ച്ചാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്.

ദി​വ​സ​വും രാ​വി​ലെ കൊ​ല്ല​ത്ത് നി​ന്നു വ​ഞ്ചി​നാ​ട് ട്രെ​യി​നി​ൽ എ​ത്തു​ക​യാ​ണു പ​തി​വ്. യാ​ത്ര​യും പ​ഠ​ന​വും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ പ്ര​യാ​സം നേ​രി​ട്ട​പ്പോ​ൾ ആ​ണ് പ​ത്ര​പ്ര​വ​ർ​ത്ത​നം ഒ​പ്പം ന​ട​ത്താം എ​ന്ന് ക​രു​തി​യ​ത്. ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ അ​ഭി​മു​ഖം എ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ എ​ന്‍റെ ഗു​രു​വാ​യ കെ.​കെ.​ച​ന്ദ്ര​ൻ സാ​റി​നോ​ട് ഞാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം അ​മ്പ​ര​ന്നു​പോ​യി.​ആ​രെ​യും പെ​ട്ടെ​ന്ന് അ​ടു​പ്പി​ക്കു​ന്ന പ്ര​കൃ​ത​മ​ല്ല ജി. ​ദേ​വ​രാ​ജ​ന​ൻ മാ​സ്റ്റ​റു​ടെ​ത്.

അ​ഭി​മു​ഖം ന​ൽ​കു​ക എ​ന്ന കാ​ര്യം ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല. അ​തും പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ യാ​തൊ​രു മു​ൻ പ​രി​ച​യ​മി​ല്ലാ​ത്ത ഒ​രാ​ൾ​ക്ക്...​എ​ങ്കി​ലും ച​ന്ദ്ര​ൻ സാ​ർ മാ​സ്റ്റ​റു​ടെ കാ​ർ​ക്ക​ശ്യ​ത്തെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. മാ​സ്റ്റ​ർ അ​ന്ന് താ​മ​സി​ച്ചി​രു​ന്ന ക​ര​മ​ന​യി​ലെ വാ​ട​ക​വീ​ട്ടി​ലെ മേ​ൽ​വി​ലാ​സ​വും ത​ന്നു.

അ​ങ്ങ​നെ ഒ​രു സി​റ്റി ബ​സി​ൽ ക​യ​റി ഞാ​ൻ ക​ര​മ​ന​യി​ൽ ഇ​റ​ങ്ങി കു​റേ ദൂ​രം ന​ട​ന്ന് മ​ഞ്ജു​ഷ എ​ന്ന വീ​ട്ടി​ൽ എ​ത്തി. അ​പ്പോ​ഴാ​ണ് മാ​സ്റ്റ​ർ ചെ​ന്നൈ​യി​ൽ ആ​ണെ​ന്നും ഒ​രാ​ഴ്ച ക​ഴി​ഞ്ഞേ മ​ട​ങ്ങി​യെ​ത്തൂ എ​ന്നും വീ​ട്ടു​ട​മ പ​റ​യു​ന്ന​ത്. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് വീ​ണ്ടും 'മ​ഞ്ജു​ഷ'​യി​ൽ എ​ത്തി. എ​ന്‍റെ ജീ​വി​ത പ്ര​ശ്ന​മാ​ണ​ല്ലോ. മാ​സ്റ്റ​ർ അ​ന്നു ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലാ​ണ്.

ര​ണ്ടാം നി​ല​യി​ലെ വാ​തി​ലി​ൽ മു​ട്ടി​യ​പ്പോ​ൾ ക​യ്യി​ൽ ആ​യു​ർ​വേ​ദ​ക്കി​ഴി​യു​മാ​യി എ​ത്തി​യ വൈ​ദ്യ​രു​ടെ മു​ഖം ഇ​ന്നും ഓ​ർ​മി​ക്കു​ന്നു. എ​ന്നെ കൂ​ട്ടി മാ​സ്റ്റ​ർ കി​ട​ന്നി​രു​ന്ന മു​റി​യി​ലെ​ത്തി​യ​പ്പോ​ൾ, 'എ​ന്താ' എ​ന്ന് പ​തി​വു​ള്ള ശൈ​ലി​യി​ൽ മാ​സ്റ്റ​ർ ചോ​ദി​ച്ചു. ധൈ​ര്യം സം​ഭ​രി​ച്ച് മാ​സ്റ്റ​റു​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​നാ​ണ് വ​ന്ന​തെ​ന്നും എ​ന്‍റെ ഭാ​വി​ജീ​വി​തം ഈ ​അ​ഭി​മു​ഖ​ത്തി​ലാ​ണ്എ​ന്നു​മു​ള്ള കാ​ര്യം എ​ങ്ങ​നെ​യോ അ​റി​യി​ച്ചു. (യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ ഒ​രു അ​ഭി​മു​ഖ​ത്തി​ന് മാ​സ്റ്റ​റു​ടെ അ​ടു​ത്ത് എ​ത്താ​നു​ള്ള ധൈ​ര്യം എ​നി​ക്ക് എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന് പി​ന്നീ​ട് ഞാ​ൻ ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്.) മാ​സ്റ്റ​റു​ടെ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ എ​ന്നോ പാ​ട്ടു​ക​ളെ​ല്ലാം ഹൃ​ദി​സ്ഥ​മാ​ണെ​ന്നോ പ​റ​ഞ്ഞി​ല്ല. ക​ട്ടി​ലി​ൽ അ​ങ്ങ​നെ കി​ട​ന്നു കൊ​ണ്ട് ത​ന്നെ മാ​സ്റ്റ​ർ പ​റ​ഞ്ഞു.

"നി​ന്നെ എ​നി​ക്ക​റി​യി​ല്ല. നി​ന്‍റെ എ​ഴു​ത്തി​ന്‍റെ ശൈ​ലി​യും അ​റി​യി​ല്ല. ഒ​രു കാ​ര്യം ചെ​യ്യ്, ഒ​രാ​ഴ്ച ക​ഴി​യു​മ്പോ​ൾ ഗാ​യി​ക മാ​ധു​രി ഒ​രു ഗാ​ന​മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വി​ടെ വ​രും. അ​പ്പോ​ൾ വ​ന്നു മാ​ധു​രി​യു​ടെ അ​ഭി​മു​ഖ​മെ​ടു​ക്ക്. എ​ന്നി​ട്ട് നോ​ക്കാം." മാ​സ്റ്റ​റു​ടെ ഫോ​ൺ ന​മ്പ​റും എ​നി​ക്ക് ത​ന്നു. എ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ഇ​ന്നും തെ​ളി​ഞ്ഞു നി​ൽ​ക്കു​ന്ന ന​മ്പ​ർ.. 490489 എ​ന്ന മാ​സ്റ്റ​റു​ടെ ലാ​ൻ​ഡ് ഫോ​ൺ ന​മ്പ​ർ.

ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും ക​ര​മ​ന​യി​ലേ​ക്ക് ഞാ​ൻ ബ​സ് ക​യ​റി. മാ​സ്റ്റ​റു​ടെ വീ​ടി​ന്‍റെ ഹാ​ളി​ൽ ഒ​രു ക​സേ​ര​യി​ൽ മാ​സ്റ്റ​ർ ഇ​രി​ക്കു​ന്നു...​താ​ഴെ പു​ൽ​പ്പാ​യ​യി​ൽ മാ​ധു​രി​യ​മ്മ​യും. അ​തേ പാ​യ​യി​ൽ അ​ല്പം മാ​റി ഞാ​നു​മി​രു​ന്നു.

ചോ​ദ്യ​ങ്ങ​ൾ ഒ​ന്നും ത​യ്യാ​റാ​ക്കി കൊ​ണ്ടു​വ​ന്നി​രു​ന്നി​ല്ല ഹൃ​ദ​യ​ത്തി​ൽ ഉ​ള്ള മാ​ധു​രി​യു​ടെ ഗാ​ന​ങ്ങ​ളെ കു​റി​ച്ച് ചോ​ദി​ച്ചു. പേ​ൾ​വ്യൂ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി ആ​ദ്യ​മാ​യി ഗാ​ന ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സി​നൊ​പ്പം പാ​ടി​യ​പ്പോ​ൾ ഉ​ണ്ടാ​യ അ​നു​ഭ​വം? സി​നി​മ​യി​ലെ മാ​ധു​രി​യു​ടെ ആ​ദ്യ യു​ഗ്മ ഗാ​നം ആ​ണ​ല്ലോ.

അ​തും മ​ല​യാ​ള ഗാ​ന​ലോ​കം അ​ട​ക്കി വാ​ഴു​ന്ന ഗാ​യ​ക​ൻ കെ.​ജെ. യേ​ശു​ദാ​സി​നൊ​പ്പം? മാ​ധു​രി അ​മ്മ പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു - "ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ എ​ത്ര​യോ വ​ട്ടം പാ​ടി പാ​ടി പ​ഠി​പ്പി​ച്ച​താ​ണ്. അ​തു കൊ​ണ്ടു​ത​ന്നെ 'കൈ​ത​പ്പൂ വി​ശ​റി​യു​മ​മാ​യി കാ​റ്റേ കൂ​ടെ വ​രൂ..' എ​ന്ന ഗാ​നം ഒ​ട്ടും വി​ഷ​മ​മി​ല്ലാ​തെ പാ​ടാ​ൻ സാ​ധി​ച്ചു.."

കാ​ട്ടു​കു​ര​ങ്ങ് എ​ന്ന് സി​നി​മ​യി​ൽ ജ​യ​ഭാ​ര​തി അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി മൂ​ക്ക് കൊ​ണ്ട് നാ​ദ​സ്വ​ര​ത്തി​ന്‍റെ നാ​ദ​ത്തി​ൽ 'ശി​ങ്കാ​ര​വേ​ല​നെ ദേ​വാ... ' അ​വ​ത​രി​പ്പി​ച്ച​തി​നെ​ക്കു​റി​ച്ചും ചോ​ദി​ച്ചു. അ​ധി​കം ആ​രും ശ്ര​ദ്ധി​ക്കാ​ത്ത കാ​ര്യ​മാ​യ​തു​കൊ​ണ്ടാ​വാം മാ​സ്റ്റ​ർ എ​ന്നെ നോ​ക്കി.

അ​ഭി​മു​ഖം ക​ഴി​ഞ്ഞ​പ്പോ​ൾ മാ​സ്റ്റ​ർ പ​റ​ഞ്ഞു. "നി​ന്‍റെ ഈ ​അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷം ഇ​നി വ​ന്നാ​ൽ മ​തി’. അ​ഭി​മു​ഖം അ​ധി​കം വൈ​കാ​തെ ഞാ​ൻ എ​ഴു​തി​ക്കൊ​ടു​ത്തു​വെ​ങ്കി​ലും നാ​ലു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ അ​ച്ച​ടി​ച്ചു​വ​ന്ന​ത്.

മാ​സ്റ്റ​ർ പ​ക്ഷേ, അ​ഭി​മു​ഖം വാ​യി​ച്ചി​രു​ന്നു. എ​ന്‍റെ എ​ഴു​ത്ത് ന​ല്ല​താ​ണോ മോ​ശ​മാ​ണോ എ​ന്നൊ​ന്നും പ​റ​ഞ്ഞി​ല്ല."​പാ​ട്ടി​നെ​ക്കു​റി​ച്ച് നി​ന​ക്ക് ഏ​താ​ണ്ടൊ​ക്കെ അ​റി​യാം "എ​ന്ന് ഒ​രു ഒ​ഴു​ക്ക​ൻ മ​ട്ടി​ൽ പ​റ​ഞ്ഞു, അ​ത്ര​മാ​ത്രം. ആ​വ​ശ്യ​മി​ല്ലാ​ത്ത ഒ​രു വാ​ക്കു പോ​ലും പ​റ​യു​ന്ന ആ​ള​ല്ല എ​ന്ന സ​ത്യം അ​ന്ന് എ​നി​ക്ക് അ​റി​യു​മാ​യി​രു​ന്നി​ല്ല.

ഞാ​ൻ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത മ​റ്റൊ​രു വ​ലി​യ ദൗ​ത്യം പ​ക്ഷേ, മാ​സ്റ്റ​ർ എ​ന്നെ ഏ​ൽ​പ്പി​ച്ചു. മ​ല​യാ​ള സി​നി​മ​യു​ടെ സം​ഗീ​ത മേ​ഖ​ല​യു​ടെ അ​മ്പ​താം വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു അ​ക്കാ​ല​ത്തു മാ​സ്റ്റ​ർ. സു​വ​ർ​ണ വാ​ർ​ഷി​ക​ത്തി​ന്‍റെ ഒ​രു പു​സ്ത​ക​വും ഇ​റ​ക്കു​ന്നു​ണ്ട്. അ​മ്പ​ത് വ​ർ​ഷം മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ അ​ഭി​മു​ഖം ത​യ്യാ​റാ​ക്കു​ക എ​ന്ന മ​ഹാ​ദൗ​ത്യം! ഗാ​ന​ര​ച​യി​താ​ക്ക​ൾ, സം​ഗീ​ത​സം​വി​ധാ​യ​ക​ർ, ഗാ​യ​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ അ​ഭി​മു​ഖ​ങ്ങ​ൾ മാ​സ്റ്റ​ർ​ക്കു വേ​ണ്ടി ഞാ​ൻ ന​ട​ത്തി. പാ​പ്പു​ക്കു​ട്ടി ഭാ​ഗ​വ​ത​ർ, ക​മു​ക​റ, സി. ​ഒ.​ആ​ന്‍റോ, കെ.​പി. എ. ​സി. സു​ലോ​ച​ന, പി. ​ലീ​ല, കെ.​പി. ഉ​ദ​യ​ഭാ​നു, ഗോ​കു​ല​പാ​ല​ൻ തു​ട​ങ്ങി ഇ​ന്ന​ലെ​യു​ടെ പ്ര​തി​ഭ​ക​ളു​ടെ അ​ഭി​മു​ഖ​ങ്ങ​ൾ ത​യാ​റാ​ക്കി ന​ൽ​കു​ക​യും ചെ​യ്തു"

ഇ​നി​യു​ള്ള​ത് ജി. ​ദേ​വ​രാ​ജ​നു​മാ​യു​ള്ള മ​ധു​വി​ന്‍റെ ആ​ത്മ​ബ​ന്ധ​ത്തി​ന്റെ തു​ട​ക്കം. 1992 ൽ ​ആ​ണ് ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ​ക്ക് പ​ക്ഷാ​ഘാ​തം വ​ന്ന് ചി​കി​ത്സ​യി​ൽ ആ​വു​ന്ന​ത്.

അ​ക്കാ​ല​ത്ത് മാ​സ്റ്റ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ തു​ണ​യാ​യി നി​ന്ന​തും മ​ധു ത​ന്നെ. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ സ്വ​ന്തം ഇ​ച്ഛാ​ശ​ക്തി കൊ​ണ്ടു പ​കു​തി​യി​ൽ നി​ന്നു പോ​യ സു​വ​ർ​ണ സം​ഗീ​ത ആ​ഘോ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ ആ​രം​ഭി​ച്ചു.1994 ഓ​ഗ​സ്റ്റ് 20, 21, 22 തീ​യ​തി​ക​ളി​ൽ മാ​സ്റ്റ​റി​ന്‍റെ വ​ലി​യ സ്വ​പ്ന​മാ​യ മ​ല​യാ​ള സം​ഗീ​ത​ത്തി​ന്‍റെ അ​മ്പ​ത് വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്പി​ച്ച രീ​തി​യി​ൽ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു. പു​സ്ത​ക​വും പ്ര​കാ​ശി​പ്പി​ക്ക​പ്പെ​ട്ടു.

ജി.​ദേ​വ​രാ​ജ​ന്‍റെ അ​ഭി​മു​ഖം എ​ടു​ക്കാ​ൻ വ​ന്ന മ​ധു​സൂ​ദ​ന​ൻ നാ​യ​ർ എ​ന്ന അ​ന്ന​ത്തെ ചെ​റു​പ്പ​ക്കാ​ര​ൻ പി​ന്നീ​ട് ഒ​രി​ക്ക​ലും ജി. ​ദേ​വ​രാ​ജ​ന്‍റെ അ​ഭി​മു​ഖം എ​ടു​ത്തി​ട്ടി​ല്ല എ​ന്ന​ത് ഒ​രു വൈ​രു​ധ്യ​മാ​യി നി​ല​നി​ൽ​ക്കു​ന്നു. ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റി​നൊ​പ്പം ജീ​വി​ച്ച, യാ​ത്ര ചെ​യ്ത മ​ധു​വി​ന് മാ​സ്റ്റ​റി​ന്‍റെ സം​ഗീ​ത​വും ജീ​വി​ത​വും കാ​ണാ​പ്പാ​ഠ​മാ​യി.

2006 ൽ ​മാ​സ്റ്റ​ർ യാ​ത്ര​യാ​യ ശേ​ഷം ജി.​ദേ​വ​രാ​ജ​നെ കു​റി​ച്ച് പൊ​തു​വേ​ദി​ക​ളി​ൽ പ​റ​യു​ന്ന പ​തി​വും മ​ധു​വി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ദേ​വ​രാ​ജ​ൻ എ​ന്ന ഇ​തി​ഹാ​സ​ത്തെ അ​ടു​ത്ത​റി​ഞ്ഞ മ​ധു സം​സാ​രി​ക്ക​ണ​മെ​ന്നും എ​ഴു​ത​ണ​മെ​ന്നും ഉ​ള്ള നി​ർ​ബ​ന്ധം ആ​രാ​ധ​ക​ർ മു​ന്നോ​ട്ടു വ​ച്ചു.

ഇ​പ്പോ​ൾ 'എ​ന്‍റെ മാ​സ്റ്റ​ർ 'എ​ന്ന പേ​രി​ൽ ഒ​രു പു​സ്ത​ക ര​ച​ന​യി​ലാ​ണ് മ​ധു. യൂ​ട്യൂ​ബി​ൽ ഇ​ട​യ്ക്ക് ജി. ​ദേ​വ​രാ​ജ​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത ക​ഥ പ​റ​യാ​റു​മു​ണ്ട് .
ജി.​ദേ​വ​രാ​ജ​ന്‍റെ ജ​ന്മ​ദേ​ശ​മാ​യ പ​ര​വൂ​രി​ൽ, പ​ര​വൂ​ർ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ന​ട​ത്തു​ന്ന 'ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ മ്യൂ​സി​യം ആ​ൻ​ഡ് പ​ഠ​ന -ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ' ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

Latest News

Corehub Up