Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madhya Pradesh HC

ഇ​ന്‍​ഡോ​ര്‍ മ​ലി​ന​ജ​ല ദു​ര​ന്തം: അ​ന്വേ​ഷ​ണ​ത്തി​നാ​യി ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി

ഇ​ൻ​ഡോ​ർ: ഇ​ന്‍​ഡോ​റി​ലെ ഭ​ഗീ​ര​ഥ്പു​ര​യി​ല്‍ മ​ലി​ന​ജ​ലം ഉ​പ​യോ​ഗി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ന്‍​ഡോ​ര്‍ ബെ​ഞ്ച് ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് സു​ശീ​ല്‍ കു​മാ​ര്‍ ഗു​പ്ത​യാ​ണ് ഏ​കാം​ഗ ക​മ്മീ​ഷ​ന്‍.

ഭ​ഗീ​ര​ഥ്പു​ര​യി​ല്‍ കു​ടി​വെ​ള്ളം മ​ലി​ന​മാ​കാ​ന്‍ ഉ​ണ്ടാ​യ യ​ഥാ​ര്‍​ത്ഥ കാ​ര​ണം, മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ സ്വ​ഭാ​വം, മ​ലി​ന​ജ​ലം കു​ടി​വെ​ള്ള പൈ​പ്പു​മാ​യി ക​ല​ര്‍​ന്ന​താ​ണോ എ​ന്ന​ത്, ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ​ക്കു​റി​ച്ച് ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷി​ക്കും.

സ​ര്‍​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 16 മ​ര​ണ​ങ്ങ​ളാ​ണ് ഈ ​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ 24ല​ധി​കം ആ​ളു​ക​ള്‍ മ​രി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. വാ​ര്‍​ഡി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് വ​യ​റി​ള​ക്ക​വും ഛര്‍​ദ്ദി​യും ബാ​ധി​ച്ചി​രു​ന്നു.

കു​ടി​വെ​ള്ള​ത്തി​ല്‍ മ​ലി​ന​ജ​ലം ക​ല​രു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന 'ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ' ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​ഷ്പ​ക്ഷ​വും വി​ശ്വ​സ​നീ​യ​വു​മാ​യ ഒ​രു അ​തോ​റി​റ്റി​യു​ടെ അ​ന്വേ​ഷ​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. ഒ​രു പൊ​തു ശൗ​ചാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം കു​ടി​വെ​ള്ള പൈ​പ്പി​ല്‍ ക​ല​ര്‍​ന്ന​താ​ണ് പ്ര​ശ്‌​ന​കാ​ര​ണ​മെ​ന്നും ആ ​ശു​ചി​മു​റി പൊ​ളി​ച്ചു​മാ​റ്റി​യെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​റി​പ്പോ​ര്‍​ട്ടി​ലെ ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളെ കോ​ട​തി ചോ​ദ്യം ചെ​യ്തു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യു​ള്ള മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ക​മ്മീ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കും. നി​ല​വി​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​വും ഉ​റ​പ്പാ​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up