Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madison Keyes

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍: ചാ​​​​ന്പ്യ​​​​ന്മാ​​​​ർ ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ

മെൽബൺ: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സ് കോ​​​​ർ​​​​ട്ടി​​​​ൽ പു​​​​രു​​​​ഷ- വ​​​​നി​​​​താ സിം​​ഗി​​ൾ​​സ് ചാ​​​​ന്പ്യ​​​​ന്മാ​​​​ർ ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. നി​​​​ല​​​​വി​​​​ലെ പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ചാ​ന്പ്യ​ൻ ഇ​റ്റ​ലി​യു​ടെ യാ​​​​നി​​​​ക് സി​​​​ന്ന​​​​ർ അ​​​​നാ​​​​യാ​​​​സ ജ​​​​യം നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ വ​​​​നി​​​​താ സിം​ഗി​ൾ​സി​ൽ കി​രീ​ടാ​വ​കാ​ശി​യാ​യ അ​മേ​രി​ക്ക​യു​ടെ മാ​​​​ഡി​​​​സ​​​​ണ്‍ കീ​​​​സിന് ആ​​​​ദ്യ റൗ​​​​ണ്ടി​​​​ൽ ശ​രി​ക്കും വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി​വ​ന്നു.

സീ​​​​ഡ് താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ലി​​​​യു​​​​ഡ്മി​​​​ല സാം​​​​സോ​​​​നോ​​​​വ, ടാ​​​​ലോ​​​​ണ്‍ ഗ്രീ​​​​ക്സ്പൂ​​​​ർ, മാ​​​​യ ജോ​​​​യി​​​​ന്‍റ് എ​​​​ന്നി​​​​വ​​​​ർ ആ​​​​ദ്യ റൗ​​​​ണ്ടി​​​​ൽ പു​​​​റ​​​​ത്താ​​​​യ​​​​തും മൂ​​​​ന്നാം ദി​​​​നം ക​​​​ണ്ടു.

സൂ​​​​പ്പ​​​​ർ സി​​​​ന്ന​​​​ർ

യാ​​​​നി​​​​ക് സി​​​​ന്ന​​​​ർ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ എ​​​​തി​​​​രാ​​​​ളി ഫ്ര​​​​ഞ്ച് താ​​​​രം ഹ്യൂ​​​​ഗോ ഗാ​​​​സ്റ്റ​​​​ണെ മ​​റി​​ക​​ട​​ന്ന് ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്കു മു​​ന്നേ​​റി. ആ​​​​ദ്യ സെ​​​​റ്റ് 6-2നും ​​​​ര​​​​ണ്ടാം സെ​​​​റ്റ് 6-1നും ​​​​സി​​​​ന്ന​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കി. പി​​ന്നാ​​ലെ, പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഫ്ര​​ഞ്ച് താ​​രം മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നു പി​​ന്മാ​​റി.

അ​​​​ഞ്ചാം സീ​​​​ഡ് ലോ​​​​റ​​​​ൻ​​​​സോ മു​​​​സെ​​​​റ്റി നാ​​​​ല് സെ​​​​റ്റ് നീ​​​​ണ്ട പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ (4-6, 7-6, 7-5, 3-2) സ്കോ​​​​റി​​​​ന് റാ​​​​ഫേ​​​​ൽ കോ​​​​ളിം​​​​ഗ്ന​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. എ​​​​ട്ടാം സീ​​​​ഡ് ബെ​​​​ൻ ഷെ​​​​ൽ​​​​ട്ട​​​​ണ്‍ യു​​​​ഗോ ഹം​​​​ബ​​​​ർ​​​​ട്ടി​​​​നെ​​​​യും ഒ​​​​ന്പ​​​​താം സീ​​​​ഡ് ടെ​​​​യ്‌​​ല​​​​ർ ഫ്രി​​​​റ്റ്സ് വാ​​​​ലെ​​​​ന്‍റി​​​​ൻ റോ​​​​യ​​​​റെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ ക​​​​ട​​​​ന്നു.

നോ​​​​ട്ട് ഈ​​​​സി കീ​​​​സ്

സീ​​​​ഡി​​​​ല്ലാ​​​​ത്ത യു​​​​ക്രേ​​​​നി​​​​യ​​​​ൻ താ​​​​രം ഒ​​​​ലെ​​​​ക്സാ​​​​ന്ദ്ര ഒ​​​​ലി​​​​നി​​​​ക്കോ​​​​വ​​​​യ്ക്കെ​​തി​​രേ മാ​​ഡി​​സ​​ൺ കീ​​സി​​ന് ആ​​ദ്യ സെ​​​​റ്റ് നേ​​​​ടു​​​​ക എ​​ളു​​പ്പ​​മാ​​യി​​രു​​​​ന്നി​​​​ല്ല. 7-6(6) സ്കോ​​​​റി​​​​നാ​​​​ണ് കീ​​​​സ് ആ​​ദ്യ സെ​​​​റ്റ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ര​​​​ണ്ടാം സെ​​​​റ്റ് 6-1ന് ​​​​കീ​​​​സ് അ​​​​നാ​​​​യാ​​​​സം നേ​​​​ടി ചാ​​​​ന്പ്യ​​​​ന്‍റെ പോ​​​​രാ​​​​ട്ടം പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു.

അ​​​​ഞ്ചാം സീ​​​​ഡ് എ​​​​ലെ​​​​ന റെ​​​​ബാ​​​​ക്കി​​​​ന 6-4, 6-3 എന്ന സ്കോ​​​​റി​​​​നും പ​​​​ത്താം സീ​​​​ഡ് ബെ​​​​ലി​​​​ൻ​​​​ണ്ടാ ബെ​​​​ൻ​​​​സി​​​​ക് 6-0, 7-5നും അ​​​​നാ​​​​യാ​​​​സ ജ​​​​യം നേ​​​​ടി ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. പ​​​​തി​​​​നാ​​​​റാം സീ​​​​ഡ് ന​​​​വോ​​​​മി ഒ​​​​സാ​​​​ക്ക (6-3, 3-6, 6-4) മൂ​​​​ന്ന് സെ​​​​റ്റ് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ന്‍റോ​​​​ണി​​​​യ റൂ​​​​സി​​​​ക്കി​​​​നെ വീ​​​​ഴ്ത്തി ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ ക​​​​ട​​​​ന്നു.

ഇ​​​​ന്ന് വ​​​​ന്പ​​​​ൻ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ദി​​​​നം. നാ​​​​ലാം ദി​​​​നം ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പു​​​​രു​​​​ഷ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​രം കാ​​​​ർ​​​​ലോ​​​​സ് അ​​​​ൽ​​​​ക​​​​രാ​​​​സ്, വ​​​​നി​​​​താ ഒ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​രം അ​​​​രീ​​​​ന സ​​​​ബ​​​​ലെ​​ങ്ക, മൂ​​​​ന്നാം ന​​​​ന്പ​​​​ർ താ​​​​രം കൊ​​​​ക്കോ ഗൗ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ ക​​​​രു​​​​ത്ത​​​​രു​​​​ടെ പോ​​​​രാ​​​​ട്ടം ന​​​​ട​​​​ക്കും.

Latest News

Corehub Up