Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MagadiRoad

Kouthukam

റോ​ഡ​രി​കി​ൽ വി​ൽ​പ്പ​ന​യ്ക്കു​വെ​ച്ച ഗ​ണ​പ​തി വി​ഗ്ര​ഹ​വു​മാ​യി നാ​ലം​ഗ സം​ഘം ക​ട​ന്നു

റോ​ഡ​രി​കി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി വ​ച്ചി​രു​ന്ന ഗ​ണ​പ​തി വി​ഗ്ര​ഹം പു​ല​ർ​ച്ചെ നാ​ലം​ഗ സം​ഘം വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. ബം​ഗ​ളൂ​രു ദാ​സ​റ​ഹ​ള്ളി മ​ഗാ​ഡി റോ​ഡി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നേ മു​ക്കാ​ലോ​ടെ​യാ​ണ് സി​നി​മാ​റ്റി​ക് മോ​ഡ​ൽ മോ​ഷ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ പൂ​ർ​ണ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സു​ര​ക്ഷാ ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ടാ​റ്റാ എ​യ്സ് ഗു​ഡ്സ് വാ​ഹ​ന​ത്തി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ൽ. റോ​ഡ​രി​കി​ലെ താ​ത്കാ​ലി​ക പ​ന്ത​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ഗ്ര​ഹ​ത്തി​ന് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ ശേ​ഷം, ര​ണ്ട് പേ​ർ വി​ഗ്ര​ഹം എ​ടു​ത്തു​യ​ർ​ത്തി വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​വ​ർ വി​ഗ്ര​ഹ​വു​മാ​യി സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. ഉ​ത്സ​വ സീ​സ​ണു​ക​ളി​ൽ റോ​ഡ​രി​കി​ൽ വി​ഗ്ര​ഹ​ങ്ങ​ൾ വ​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ വ​ലി​യ രീ​തി​യി​ൽ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​താ​ണ് ഈ ​സം​ഭ​വം.

മ​ഗാ​ഡി റോ​ഡ് പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മോ​ഷ്ടാ​ക്ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​മാ​ണ് പൊ​ലി​സ് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Latest News

Corehub Up