Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mahalaxmi Stadium

അമിതാഭ് ബച്ചന്‍റെ വസതിയും വിമാനത്താവളവും തകർക്കുമെന്ന് ഇ മെയിൽ സന്ദേശം

മും​​​ബൈ: മും​​​ബൈ​​​യി​​​ൽ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വ​​​ൻ ബോം​​​ബ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഇ ​​​മെ​​​യി​​​ലി​​​ലൂ​​​ടെ ഭീ​​​ഷ​​​ണി.

ഛത്ര​​​പ​​​തി ശി​​​വാ​​​ജി മ​​​ഹാ​​​രാ​​​ജ് വി​​​മാ​​​ന​​​ത്താ​​​വ​​​ളം, മും​​​ബൈ മേ​​​യ​​​റു​​​ടെ ഓ​​​ഫീ​​​സ്, ബോ​​​ളി​​​വു​​​ഡ് മെ​​​ഗാ​​​സ്റ്റാ​​​ർ അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ന്‍റെ വ​​​സ​​​തി​​​യാ​​​യ ‘ജ​​​ൽ​​​സ’, മ​​​ഹാ​​​ല​​​ക്ഷ്മി സ്റ്റേ​​​ഡി​​​യം, പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ ബോം​​​ബു​​​വ​​​ച്ചു ത​​​ക​​​ർ​​​ക്കു​​​മെ​​​ന്നാ​​​യി​​രു​​ന്നു ഭീ​​​ഷ​​​ണി.

വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ 10.52നാ​​​ണ് reduak079@ gmail. com എ​​​ന്ന മെ​​​യി​​​ലി​​​ൽ​​​നി​​​ന്ന് ഭീ​​​ഷ​​​ണി സ​​​ന്ദേ​​​ശം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഖ​​​ലി​​​സ്ഥാ​​​ൻ, ഖ​​​ലി​​​സ്ഥാ​​​ൻ നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​മി എ​​​ന്നീ പേ​​​രു​​​ക​​​ളും ഇ-​​​മെ​​​യി​​​ലി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ പൂ​​​ന മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്തും മേ​​​യ​​​റു​​​ടെ ഓ​​​ഫിസി​​​ലും ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന മ​​​റ്റൊ​​​രു ഇ-​​​മെ​​​യി​​​ലും ല​​​ഭി​​​ച്ചു. ഉ​​​ച്ച​​​യ്ക്ക് 3.11ന് ​​​സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ന്ദേ​​​ശം.ഇ​​​തേ​​​ത്തേ​​​ടു​​​ർ​​​ന്ന് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്ത് സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി.

ബോം​​​ബ് സ്ക്വാ​​​ഡി​​​നെ​​​യും സ്ഥ​​​ല​​​ത്തെ​​​ത്തി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ജൂ​​​ൺ 10നും ​​​ന​​​വം​​​ബ​​​ർ 3നും ​​​സ​​​മാ​​​ന​​​മാ​​​യ ഭീ​​​ഷ​​​ണി സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പൂ​​​ന മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​യെ​​​ല്ലാം വ്യാ​​​ജ ഭീ​​​ഷ​​​ണി​​​ക​​​ളാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up