Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maharajas

മഹാരാജാസിലെ എസ്എഫ്ഐ പ്രതിഷേധം; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ചടങ്ങ് അലങ്കോലപ്പെടുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

മന്ത്രി റോജി എം. ജോണിനെ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകർ ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്ന് സതീശൻ കുറ്റപ്പെടുത്തി. ക്യാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിന് പകരം കാണിച്ചത് ഗുണ്ടായിസമാണ്. വിദ്യാർഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ബിരുദദാന ചടങ്ങാണ് ഇത്തരത്തിൽ അലങ്കോലമാക്കപ്പെട്ടത്.

വിഷയത്തിൽ എസ്എഫ്ഐ പൊതുസമൂഹത്തോടും വിദ്യാർഥികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയണമെന്ന് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Latest News

Corehub Up