മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ പ്രധാന കക്ഷി തങ്ങളെന്നു കോൺഗ്രസ്. 41 മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റുസ്ഥാനങ്ങളും 1006 കൗൺസിലർ സീറ്റുകളും തങ്ങൾ നേടിയെന്നു കോൺഗ്രസ് അവകാശപ്പെട്ടു. 41 പ്രസിഡന്റു സ്ഥാനങ്ങളിൽ ഏഴെണ്ണം കോൺഗ്രസ് പിന്തുണ നല്കിയവരാണ്. പാർട്ടി പിന്തുണ 154 സ്വതന്ത്ര കൗൺസിലർമാരും വിജയിച്ചു.
288 മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയായ മഹായുതി 207 പ്രസിഡന്റ്സ്ഥാനങ്ങൾ നേടിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഗാഡിക്ക് 44 സ്ഥാനങ്ങളാണു ലഭിച്ചത്. മഹായുതിയിൽ ബിജെപി 117 പ്രസിഡന്റുസ്ഥാനങ്ങളും ശിവസേന 53ഉം നേടി.
എൻസിപി (അജിത്) 37 സ്ഥാനങ്ങൾ നേടി. കോൺഗ്രസ് 28 പ്രസിഡന്റ് സ്ഥാനങ്ങൾ നേടി. എൻസിപി (എസ്പി) ഏഴും ശിവസേന (ഉദ്ധവ്) ഒന്‍പതും സ്ഥാനങ്ങൾ നേടി.