Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MaharashtraFlood

ഈ സ്പൈഡർമാൻ മെയ്ഡ് ഇൻ ഇന്ത്യ; ‌വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ രക്ഷകനായി സൂപ്പർഹീറോ!

മും​ബൈ: സ്പൈ​ഡ​ർ​മാ​ൻ, വെ​ള്ളി​ത്തി​ര​യി​ൽ വി​ല്ല​നെ നേ​രി​ടു​ന്ന ആ​ഗോ​ള സൂ​പ്പ​ർ​ഹീ​റോ! എ​ത്ര​യെ​ത്ര സൂ​പ്പ​ർ​രം​ഗ​ങ്ങ​ളാ​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രെ ഹ​രം കൊ​ള്ളി​ച്ച നാ​യ​ക​ൻ. ഇപ്പോൾ, ആ ​സൂ​പ്പ​ർ ഹീ​റോ​യു​ടെ രം​ഗ​ങ്ങ​ള​ല്ല ആ​രാ​ധ​ക​രെ ഹ​രം കൊ​ള്ളി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സ്പൈ​ഡ​ർ​മാ​ന്‍റെ യ​ഥാ​ർ​ഥ​ജീ​വി​ത​ത്തി​ലെ ചി​ല സം​ഭ​വ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ൾ​ക്കു ഹ​ര​മാ​യി മാ​റി​യ​ത്!

മ​ഹാ​രാ​ഷ്‌ട്ര​യി​ലെ ഭി​വ​ണ്ടി​യി​ലാ​ണ് കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ​സം​ഭ​വം. ക​ന​ത്ത മഴയെത്തു​ട​ർ​ന്ന് ഭീ​വ​ണ്ടി​ മേഖലയിലെ റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു സ​ഹാ​യ​വും എ​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് പ്രാ​ദേ​ശി​ക ക​ണ്ടന്‍റ് ക്രി​യേ​റ്റ​റാ​യ ഷാ​ദാ​ബ് സ്പൈ​ഡ​ർ​മാന്‍റെ വേ​ഷ​മ​ണി​ഞ്ഞ് തെ​രു​വി​ലി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സാ​ധാ​ര​ണ​യാ​യി സ്പൈ​ഡ​ർ​മാ​ൻ വേ​ഷം കെ​ട്ടി കോ​മ​ഡി വീ​ഡി​യോ​ക​ൾ ചെ​യ്യാ​റു​ള്ള ഷാ​ദാ​ബ് ഇ​ത്ത​വ​ണ ആ ​വേ​ഷം ജ​ന​സേ​വ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. മു​ട്ടൊ​പ്പം വെ​ള്ള​മു​ള്ള റോ​ഡി​ൽ വാഹനഗതാഗതം നിയന്ത്രിക്കുന്ന സ്പൈ​ഡ​ർ​മാന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​ണ്. വെ​ള്ള​ത്തി​ന​ടി​യി​ലെ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന കു​ഴി​ക​ളെ​ക്കു​റി​ച്ച് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കുകയും, കു​ടു​ങ്ങി​ക്കി​ട​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും ത​ള്ളി​മാ​റ്റുക​യും ചെയ്തു ഭിവണ്ടിയിലെ ​സൂ​പ്പ​ർ​ഹീ​റോ.

ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ക മാ​ത്ര​മ​ല്ല, ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നെ​തി​രേ കൗ​തു​ക​ക​ര​മാ​യ രീ​തി​യി​ൽ അ​ദ്ദേ​ഹം പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. സി​നി​മ​ക​ളി​ൽ സ്പൈ​ഡ​ർ​മാ​ൻ ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് ക​ണ്ടാ​ണ് താ​ൻ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​ത്. അ​ധി​കൃ​ത​ർ ആ​രും വ​രാ​തി​രു​ന്ന​പ്പോ​ൾ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും അ​ങ്ങ​നെ​യൊ​രു സ​ഹാ​യം ചെ​യ്യാ​ൻ ഞാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു - ഷാ​ദാ​ബ് പറഞ്ഞു.

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചി​ല​വ​ഴി​ച്ചി​ട്ടും മ​ഴ പെ​യ്യു​മ്പോ​ൾ ന​ഗ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന​തി​നെ​തി​രെ​യു​ള്ള ശ​ക്ത​മാ​യൊ​രു വി​ര​ൽ​ചൂ​ണ്ട​ൽ കൂ​ടി​യാ​യി​രു​ന്നു ഷാ​ദാ​ബി​ന്‍റെ ​സൂ​പ്പ​ർ​ഹീ​റോ വേ​ഷം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഭീ​വ​ണ്ടി​യു​ടെ സ്വ​ന്തം സ്പൈ​ഡ​ർ​മാ​നായി കൈ​യ​ടി​ക്കു​ന്ന​ത്.

Latest News

Corehub Up