Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mahe Feast

Kannur

മാ​ഹി തി​രു​നാ​ൾ: പ​ന്ത​ൽ കാ​ൽ​നാ​ട്ടു​ക​ർ​മം ന​ട​ത്തി

മാ​ഹി : പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള മാ​ഹി ബ​സി​ലി​ക്ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ 22 വ​രെ ന​ട​ക്കും. തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള പ​ന്ത​ൽ കാ​ൽ​നാ​ട്ട് ക​ർ​മം ഇ​ന്ന​ലെ റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി. ഫാ. ​ബി​നോ​യ് ഏ​ബ്ര​ഹാം, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പോ​ൾ ഷി​ബു. പ​ന്ത​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ക​വി​ത ജ​യി​ൻ ഫെ​ർ​ണാ​ണ്ട​സ്,ബെ​റ്റി ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഇ​ട​വ​ക ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് തി​രു​നാ​ൾ ആ​ഘോ​ഷ നോ​ട്ടീ​സ് പ്ര​കാ​ശ​നം ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.

ഒ​ക്ടോ​ബ​ർ 14,15 തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ന​ട​ക്കു​ക. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം പൊ​തു​വ​ണ​ക്ക​ത്തി​ന് വ​യ്ക്കു​ന്ന​തോ​ടെ ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ 22ന് ​തി​രു​സ്വ​രൂ​പം ര​ഹ​സ്യ അ​റ​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

 

Latest News

Corehub Up