Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MailVoting

ട്രംപിന് ത​പാ​ലി​ൽ തി​രി​ച്ച​ടി

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: യു​​​​എ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന് വീ​​​​ണ്ടും തി​​​​രി​​​​ച്ച​​​​ടി. ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ത​​​​പാ​​​​ൽ വോ​​​​ട്ടിം​​​​ഗ് നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള ട്രം​​​​പി​​​​ന്‍റെ പ​​​​ദ്ധ​​​​തി സു​​​​പ്രീം​​​​കോ​​​​ട​​​​തി ത​​​​ള്ളി.

ത​​​​പാ​​​​ൽ ബാ​​​​ല​​​​റ്റു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പു​​​​തി​​​​യ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് യു​​​​എ​​​​സ് പോ​​​​സ്റ്റ​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​നെ ത​​​​ട​​​​ഞ്ഞ ഫെ​​​​ഡ​​​​റ​​​​ൽ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു സു​​​​പ്ര​​​​ധാ​​​​ന വി​​​​ധി. ഫെ​​​​ഡ​​​​റ​​​​ൽ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ശ​​​​രി​​​​വ​​​​ച്ച പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ഹ​​​​ർ​​​​ജി ത​​​​ള്ളി.

ഇ​​​​തോ​​​​ടെ നി​​​​ല​​​​വി​​​​ലെ രീ​​​​തി​​​​യി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് തു​​​​ട​​​​രാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴി​​​​തു​​​​റ​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​ട​​​​ക്കാ​​​​ല വി​​​​ധി അ​​​​ന്തി​​​​മ​​​​മാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ല. യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക പ​​​​ക്ഷ​​​​ക്കാ​​​​ര​​​​നാ​​​​യ ജ​​​​സ്റ്റീ​​​​സ് ബ്രെ​​​​റ്റ് ക​​​​വ​​​​നോ കേ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​മ്പോ​​​​ൾ ഭാ​​​​വി​​​​യി​​​​ൽ ട്രം​​​​പി​​​​ന് അ​​​​നു​​​​കൂ​​​​ല വി​​​​ധി ഉ​​​​ണ്ടാ​​​​യേ​​​​ക്കാ​​​​മെ​​​​ന്ന സൂ​​​​ച​​​​ന ന​​​​ൽ​​​​കി.

ത​​​​പാ​​​​ൽവോ​​​​ട്ടി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​കൃ​​​​ത ഓ​​​​ൺ​​​​ലൈ​​​​ൻ പോ​​​​ർ​​​​ട്ട​​​​ലി​​​​ലേ​​​​ക്കു ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും, പ്ര​​​​ത്യേ​​​​ക ബാ​​​​ർ​​​​ കോ​​​​ഡു​​​​ക​​​​ളു​​​​ള്ള ഏ​​​​കീ​​​​കൃ​​​​ത ക​​​​വ​​​​റു​​​​ക​​​​ൾ മാ​​​​ത്ര​​​​മേ ബാ​​​​ല​​​​റ്റു​​​​ക​​​​ൾ അ​​​​യ​​യ്​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വൂ എ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു യു​​​​എ​​​​സ് പോ​​​​സ്റ്റ​​​​ൽ സ​​​​ർ​​​​വീ​​​​സ് വ​​​​ഴി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ച പ്ര​​​​ധാ​​​​ന നി​​​​ർ​​​​ദേ​​​​ശം.

ഈ ​​​​നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ പാ​​​​ലി​​​​ക്കാ​​​​ത്ത സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ബാ​​​​ല​​​​റ്റു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ൻ പോ​​​​സ്റ്റ​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​നു വി​​​​സ​​​​മ്മ​​​​തി​​​​ക്കാ​​​​മെ​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​യും ഇ​​​​തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ൾ മാ​​​​ത്രം ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കേ അ​​​​ഴി​​​​ച്ചു​​​​പ​​​​ണി അ​​​​സാ​​​​ധ്യ​​​​മാ​​​​ണെ​​​​ന്നും ഇ​​​​ത് ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളു​​​​ടെ വോ​​​​ട്ട​​​​വ​​​​കാ​​​​ശം ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​മെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​രു​​​​പ​​​​ത്തി​​​​മൂ​​​​ന്നി​​​​ല​​​​ധി​​​​കം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് ത​​​​പാ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യും പ​​​​റ​​​​ഞ്ഞു. ര​​​​ണ്ട് വ​​​​ർ​​​​ഷം മു​​​​മ്പ് ന​​​​ട​​​​ന്ന പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 30 ശ​​​​ത​​​​മാ​​​​നം പേ​​​​രാ​​​​ണു ത​​​​പാ​​​​ൽ​​​​വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. ട്രം​​​​പ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ ശേ​​​​ഷം ത​​​​പാ​​​​ൽ വോ​​​​ട്ട് നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up