Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major K.M. Ananthukrishna

Idukki

സ​ർ​ജ​ന്‍റ് മേ​ജ​ർ കെ.​എം. അ​ന​ന്തു​കൃ​ഷ്ണ വെ​ള്ളാ​രം​കു​ന്ന് സ്കൂ​ളി​ന് അ​ഭി​മാ​നം

വെ​ള്ളാ​രം​കു​ന്ന്: സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, എ​ൻ​സി​സി​സി യൂ​ണി​റ്റി​ന് അ​ഭി​മാ​ന​മാ​യി സ​ർ​ജ​ന്‍റ് മേ​ജ​ർ കെ.​എം. അ​ന​ന്തു കൃ​ഷ്ണ. സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റ് സ​ർ​ജ​ന്‍റ് മേ​ജ​ർ കെ.​എം. അ​ന​ന്തു കൃ​ഷ്ണ എ​ൻ​സി​സി​യു​ടെ പ്ര​സ്റ്റീ​ജി​യസ് ക്യാ​മ്പു​ക​ളി​ൽ ഒ​ന്നാ​യ ത​ൽ സൈ​നി​ക് ക്യാ​മ്പി​ലേ​ക്ക് (ടി​എ​സ് സി) ​പ്ര​വേ​ശ​നം ല​ഭി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന പ​ത്തു ദി​വ​സം ദൈ​ർ​ഘ്യ​മു​ള്ള ആ​റു ക്യാ​മ്പു​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കേ​ര​ള - ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്‌ടറേറ്റി​നെ പ്ര​തി​ധി​നീ​ക​രി​ച്ച് സെ​പ്തം​ബ​ർ ഒ​ന്നി​ന് ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ച ത​ൽ സൈ​നി​ക് ക്യാ​മ്പി​ൽ അ​ന​ന്തു പ​ങ്കെ​ടു​ത്തു.

അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യ അ​ന​ന്തു​കൃ​ഷ്ണ​യെ​യും ഈ ​നേ​ട്ട​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യ അ​ന​ന്തു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​മ്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ കാ​ര​ക്കാ​ട്ട് , സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബെ​ർ​ലി മാ​ത്യൂ​സ്, എ​ൻ​സി​സി എ​എ​ൽ​ഒ ലെ​ഫ്. സി​ജോ​യ് ജോ​ർ​ജ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

33 കേ​ര​ള എ​ൻ​സി​സി നെ​ടു​ങ്ക​ണ്ടം ബ​റ്റാ​ലി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് അ​ന​ന്തു​വി​നെ ഈ ​നേ​ട്ട​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. സ്കൂ​ളി​ലെ പ്ല​സ് ടു ​സ​യ​ൻ​സ് ബാ​ച്ച് വി​ദ്യാ​ർ​ഥി​യാ​യ അ​ന​ന്തു വെ​ള്ളാ​രം​കു​ന്ന് (ഓ​ട​മേ​ട്) കീ​ന്ത​നാ​നി​ക്ക​ൽ മ​നോ​ജ് - സീ​മ ദ​മ്പ​ദി​ക​ളു​ടെ ര​ണ്ടു മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ്. സ​ഹോ​ദ​ര​ൻ അ​ഭി​ന​വ് കൃ​ഷ്ണ വെ​ള്ളാ​രം​കു​ന്ന് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Latest News

Corehub Up