Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major Drug New York

America

ന്യൂ​യോ​ർ​ക്കി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; റി​ട്ട​യേ​ർ​ഡ് പൊ​ലിസു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​യോ​ർ​ക്ക്: മാ​ൻ​ഹാ​ട്ട​നി​ൽ നി​ന്ന് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ലേ​ക്ക് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ കേ​സി​ൽ റി​ട്ട​യേ​ർ​ഡ് എ​ൻവൈപിഡി ഡി​റ്റ​ക്ടീ​വ് ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പി​ടി​യി​ൽ.

ഷാ​ന്റ സാ​വി​യ​ർ (44) ആ​ണ് സം​ഘ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​നെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സാ​വി​യ​റി​ന്‍റെ ഭാ​ര്യ സോ​ഫി​യ അ​ബി​നാ​സ​ർ (37), മൈ​ക്ക​ൽ ജി​യോ​ർ​ഡാ​നോ (35), റി​ട്ട​യേ​ർ​ഡ് ഡി​റ്റ​ക്ടീ​വ് ഫി​ലി​പ്പ് പി​യ​ട്രു​ണ്ടി (60) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ മ​റ്റു​ള്ള​വ​ർ. ആ​റു​മാ​സം നീ​ണ്ട ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​നും ഫോ​ൺ ചോ​ർ​ത്ത​ലി​നും ഒ​ടു​വി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വ​ൻ​തോ​തി​ൽ ഫെ​ന്റ​നി​ൽ, ഹെ​റോ​യി​ൻ, ക്രാ​ക്ക് കൊ​ക്കെ​യ്ൻ എ​ന്നി​വ​യും വ്യാ​ജ മ​രു​ന്ന് നി​ർ​മ്മാ​ണ യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ത്തു. ഇ​തി​നു​പു​റ​മെ, റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഫി​ലി​പ്പ് പി​യ​ട്രു​ണ്ടി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ലൈ​സ​ൻ​സി​ല്ലാ​ത്ത 13 തോ​ക്കു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മാ​ൻ​ഹാ​ട്ട​ൻ ക്രി​മി​ന​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളി​ൽ ഷാ​ന്റ സാ​വി​യ​റി​ന് 250,000 ഡോ​ള​റും പി​യ​ട്രു​ണ്ടി​ക്ക് 100,000 ഡോ​ള​റും കോ​ട​തി ജാ​മ്യ​ത്തു​ക വി​ധി​ച്ചു. മ​റ്റു ര​ണ്ടു​പേ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പൊ​തു​സു​ര​ക്ഷ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up