Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Makaravilak Mahotsav

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം; വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

പ​മ്പ: ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി-​ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

അ​ടി​യ​ന്തി​ര​ഘ​ട്ടം നേ​രി​ടാ​ൻ ഡോ​ക്ട​ർ​മാ​രു​ടെ റി​സ​ർ​വ് ലി​സ്റ്റ് ത​യാ​റാ​യി. തി​രു​വാ​ഭ​ര​ണം യാ​ത്ര​യ്ക്ക് പ​ന്ത​ളം മു​ത​ൽ പ​മ്പ വ​രെ​യും തി​രി​ച്ചു​ള്ള യാ​ത്ര​യ്ക്കും മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സം​ഘ​വും ആം​ബു​ല​ൻ​സ് സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

മ​ക​ര​വി​ള​ക്ക് വ്യൂ​പോ​യി​ന്‍റു​ക​ളാ​യ പ​മ്പ ഹി​ൽ​ടോ​പ്, ത്രി​വേ​ണി പാ​ലം, പ​മ്പ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, യു-​ടേ​ൺ, ചാ​ല​ക്ക​യം, ഇ​ള​വും​കാ​ൽ, നെ​ല്ലി​മ​ല, പ​ഞ്ഞി​പാ​റ, ആ​ങ്ങ​മു​ഴി, വ​ലി​യ​നാ​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സും മെ​ഡി​ക്ക​ൽ ടീ​മും ഉ​ണ്ടാ​കു​മെ​ന്ന് ശ​ബ​രി​മ​ല ഹെ​ൽ​ത്ത് നോ​ഡ​ൽ ഓ​ഫീ​സ​ർ ശ്യാം ​അ​റി​യി​ച്ചു.

സ​ന്നി​ധാ​ന​ത്തെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ക്വാ​ർ​ട്ടേ​ഴ്സി​ലും ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്തും ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്കും.

Latest News

Corehub Up