Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MakeSound

ശ​​​ബ്‌ദമു​​​ണ്ടാ​​കാൻ ര​​​ണ്ടു കൈ​​​യും കൂ​​​ട്ടി​​​യ​​​ടി​​​ക്കണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ പ​​​ര​​​സ്യവി​​​മ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഒ​​​രു കാ​​​ര്യ​​​വും ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റു​​​ടെ വി​​​മ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്ക​​​വേ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ചോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് എ​​​ന്നോ​​​ട് ആ​​​രും ഒ​​​രു വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും ചോ​​​ദി​​​ച്ചി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി. ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ജോ​​​ലി അ​​​താ​​​ണോ എ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

ര​​​ണ്ടു കൈ​​​യും കൂ​​​ട്ടി​​​യ​​​ടി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ശ​​​ബ്ദ​​​മു​​​ണ്ടാ​​​കൂ. ക​​​ണ്‍​വീ​​​ന​​​റു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ന്നി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി പാ​​​ർ​​​ട്ടി​​​ക്കു വി​​​ധേ​​​യ​​​നാ​​​ണ്. വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​തീ​​​ത​​​ന​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പാ​​​ർ​​​ട്ടി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ചാ​​​ണ് തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്.

ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ല. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ്, ര​​​ണ്ട് കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, മു​​​തി​​​ർ​​​ന്ന പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ, പി.​​​ജെ. ജോ​​​സ​​​ഫ് ഒ​​​ഴി​​​കെ​​​യു​​​ള്ള ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലു​​​ണ്ട്. പാ​​​ർ​​​ട്ടി​​​യി​​​ൽ വ​​​ലു​​​തെ​​​ന്നോ ചെ​​​റു​​​തെ​​​ന്നോ ഭേ​​​ദ​​​മി​​​ല്ലാ​​​തെ ആ​​​ർ​​​ക്കും വി​​​മ​​​ർ​​​ശി​​​ക്കാം.

രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി​​​യു​​​മാ​​​യി ഒ​​​റ്റ​​​യ്ക്കു ക​​​ണ്ട​​​പ്പോ​​​ൾ, പി​​​എം​​​ശ്രീ പ​​​ദ്ധ​​​തി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ർ​​​ത്ത. ഞ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ അ​​​തു സം​​​സാ​​​രി​​​ച്ചി​​​ട്ടേ ഇ​​​ല്ലാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് വ​​​യ​​​നാ​​​ട്ടി​​​ലെ ചി​​​ല വി​​​ഷ​​​യ​​​ങ്ങ​​​ൾ പ്രി​​​യ​​​ങ്കയു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത​​​പ്പോ​​​ൾ മ​​​റ്റു പ​​​ല വാ​​​ർ​​​ത്ത​​​ക​​​ൾ വ​​​ന്നെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മി​​​ഷ​​​നും ഡ​​​ൽ​​​ഹി​​​യി​​​ലെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യും അ​​​വ​​​ശ്യ​​​മു​​​ള്ള​​​താ​​​ണ്. ആ​​​സൂ​​​ത്ര​​​ണ ക​​​മ്മി​​​ഷ​​​ൻ ഒ​​​ഴി​​​വാ​​​ക്കി നീ​​​തി ആ​​​യോ​​​ഗി​​​ലേ​​​ക്ക് മാ​​​റി​​​യ​​​പ്പോ​​​ൽ പ്ലാ​​​നിം​​​ഗ് മാ​​​റി പ​​​ദ്ധ​​​തി​​​ക​​​ളി​​​ലേ​​​ക്കു മാ​​​റി. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന് 25 ശ​​​ത​​​മാ​​​നം കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ പോ​​​ലും ക​​​ഴി​​​ഞ്ഞി​​​ല്ല.

ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ല്ല ബ​​​ന്ധ​​​മു​​​ള്ള ജി. ​​​ദേ​​​വ​​​രാ​​​ജ​​​നെ​​​യാ​​​ണ് ഈ ​​​സ്ഥാ​​​ന​​​ത്തു വ​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ല പ​​​ദ്ധ​​​തി​​​ക​​​ളും ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര ക​​​മ്മി​​​ഷ​​​നു​​​മാ​​​യി കൂ​​​ടി ബ​​​ന്ധ​​​പ്പെ​​​ട്ട​​​താ​​​ണ്. ഇ​​​വി​​​ടെ​​​യും ധൂ​​​ർ​​​ത്ത് കു​​​റ​​​ച്ചു ക​​​മ്മി​​​ഷ​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ.

Latest News

Corehub Up