Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mala Robbery

Wayanad

മാ​ല ക​വ​ർ​ച്ചാ​ശ്ര​മം: മൂ​ന്ന് പേ​ർ റി​മാ​ൻ​ഡി​ൽ

മാ​ന​ന്ത​വാ​ടി: പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി സ്വ​ദേ​ശി​നി​യാ​യ വ​യോ​ധി​ക​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പേ​രെ​യും റി​മാ​ൻ​ഡ്ചെ​യ്തു. ത​മി​ഴ്നാ​ട് ഗ​ണ​പ​തി​ക്കോ​വി​ൽ തെ​രു​വി​ൽ ഇ​ന്ദു​മ​തി (49), ഗ​ണ​പ​തി​പ​ക്കം സ്വ​ദേ​ശി​ക​ളാ​യ ജാ​ൻ​വി (34), സു​ധ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പു​ൽ​പ്പ​ള്ളി​യി​ൽ​നി​ന്ന് മാ​ന​ന​ത​വാ​ടി​യി​ലേ​ക്ക് ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം വ​യോ​ധി​ക​യെ ല​ക്ഷ്യ​മി​ട്ട​ത്. സം​ഘ​ത്തി​ലെ ഒ​രാ​ൾ ഡോ​ക്ട​റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി വ​യോ​ധി​ക​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ശേ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​പ്പം കൂ​ടി​യ സം​ഘം മാ​ല ക​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പീ​ച്ച​ങ്കോ​ട് വ​ച്ച് മൂ​ന്ന് സ്ത്രീ​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​ർ​ക്കെ​തി​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up