പെരിന്തൽമണ്ണ: മലബാർ ഗോൾഡ് പെരിന്തൽമണ്ണയിൽ ആർട്ടിഷ്റ്ററി ജ്വല്ലറി ഷോയ്ക്ക് തുടക്കമായി. 31 വരെ നടക്കുന്ന ജ്വല്ലറി ഷോയിൽ അനശ്വരമായ ഇന്ത്യൻ പൗരാണിക കലയിൽ പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച അമൂല്യമായ ആഭരണങ്ങളുടെ സവിശേഷമായ വൈവിധ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കസ്റ്റമേഴ്സിനായി വിവിധ ഓഫറുകളും വറൈറ്റി ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്.
മലബാർ ഗോൾഡ് പെരിന്തൽമണ്ണ ഷോറൂം ഹെഡ് എ.ടി. അബ്ദുൾ നാസർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സോണൽ ഹെഡ് ടി.കെ. അഷ്മർ, മലബാർ ഗോൾഡിന്റെ നവവധുക്കളായ അനശ്വര, സന, മായ, ഹാഷ്ലി, സോന, ഹർഷ, നിഹാല തുടങ്ങിയവർ പ്രോഡക്ട് വിപണിയിലിറിക്കി ഉദ്ഘാടനം നിർവഹിച്ചു.
പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷഹല വിശിഷ്ടാതിഥിയായിരുന്നു. മലബാർ ഗോൾഡിന്റെ പുതുതായി രൂപകല്പന ചെയ്ത ലയാറ പ്രൊഡക്ട് ലോഞ്ചും ചടങ്ങിൽ നടത്തി.
മലബാർ ഗോൾഡ് മണ്ണാർക്കാട് ഷോറൂം ഹെഡ് രാജേഷ്, മഞ്ചേരി ഷോറൂം ഹെഡ് തൗഫീഖ്, പെരിന്തൽമണ്ണ മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം നഈം, സെയിൽസ് മാനേജർ രതിൻ, മലബാർ ഗോൾഡിന്റെ ഉപഭോക്താക്കൾ, മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഷോറൂം ഡെപ്യൂട്ടി ഹെഡ് റോഷൻ ലാൽ നന്ദി പറഞ്ഞു.