Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malankara Catholic Council Synod

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്രസിദ്ധീകരിക്കണം:​ മല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ സൂ​ന​ഹ​ദോ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​സ്റ്റീ​​​സ് ജെ. ​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് എ​​​ത്ര​​​യും വേ​​​ഗം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സൂ​​​ന​​​ഹ​​​ദോ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​യ്ക്കു അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് പ​​​ട്ടം കാ​​​തോ​​​ലി​​​ക്കേ​​​റ്റ് സെ​​​ന്‍റ​​​റി​​​ൽ സ​​​മാ​​​പി​​​ച്ച എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സൂ​​​ന​​​ഹ​​​ദോ​​​സ് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും ക്രി​​​സ്‌​​​തീ​​​യ വി​​​ശ്വാ​​​സ​​​വും രാ​​​ജ്യ​​​ത്ത് സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്നും സൂ​​​ന്ന​​​ഹ​​​ദോ​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. അ​​​ധ്യാ​​​പ​​​ക നി​​​മ​​​യ​​​ന​​​ത്തി​​​ലെ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​വാ​​​ൻ ഗ​​​വ​​​ൺ​​മെ​​​ന്‍റ് എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ത്ര​​​യും വേ​​​ഗം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധ്യാ​​​പ​​​ക​​​രോ​​​ട് നീ​​​തി കാ​​​ട്ട​​​ണ​​​മെ​​​ന്നും സൂ​​​ന​​​ഹ​​​ദോ​​​സ് പ​​​റ​​​ഞ്ഞു.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വയു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സൂ​​​ന​​​ഹ​​​ദോ​​​സ് ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ചു. 2030 മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഒ​​​രു​​​ക്ക​​​മാ​​​യി 2026 സെ​​​പ്റ്റം​​​ബ​​​ർ 20 മു​​​ത​​​ൽ 2027 സെ​​​പ്‌​​​റ്റം​​​ബ​​​ർ 19 വ​​​രെ ജീ​​​വ​​​കാ​​​രു​​​ണ്യ-​​​നീ​​​തി വ​​​ർ​​​ഷ​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​വാ​​​നും ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​വാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
വി​​​വി​​​ധ സൂ​​​ന​​​ഹ​​​ദോ​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രാ​​​യി ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് (വി​​​ശ്വാ​​​സ പ​​​രീ​​​ശീ​​​ല​​​നം), ബി​​​ഷ​​​പ് മാ​​​ത്യൂ​​​സ് മാ​​​ർ പ​​​ക്കോ​​​മി​​​യോ​​​സ് (ദൈ​​​വ​​​ശാ​​​സ്ത്രം, ച​​​രി​​​ത്രം, പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ), ബി​​​ഷ​​​പ് വി​​​ൻ​​​സെ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ് (ബൈ​​​ബി​​​ൾ), ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ് (സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണം), ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ് (സ​​​ഭൈ​​​ക്യം, മ​​​താ​​​ന്ത​​​ര സം​​​വാ​​​ദം), ബി​​​ഷ​​​പ് മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​ക്കാ​​​ർ​​​പ്പോ​​​സ് (മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക അ​​​സോ​​​സി​​​യേ​​​ഷ​​​ൻ), ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ് (സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മം, ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​ർ), ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ അ​​​ല​​​ക്സി​​​യോ​​​സ് (യു​​​വ​​​ജ​​​നം, ദൈ​​​വ​​​വി​​​ളി), ബി​​​ഷ​​​പ് കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ ഒ​​​സ്താ​​​ത്തി​​​യോ​​​സ് (പ്രവാ​​​സി​​​ക്ഷേ​​​മം) എ​​​ന്നി​​​വ​​​രെ സു​​​ന്ന​​​ഹ​​​ദോ​​​സ് നി​​​യ​​​മി​​​ച്ചു.

അ​​​ത്മാ​​​യ​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള മോ​​​ഡ​​​റേ​​​റ്റ​​​ർ ആ​​​യി ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സി​​​നെ നി​​​യ​​​മി​​​ച്ചു. സു​​​ന്ന​​​ഹ​​​ദോ​​​സി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സു​​​ന്ന​​​ഹ​​​ദോ​​​സ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് , ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, വി​​​ൻ​​​സെ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ്, ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ സ്തേ​​​ഫാ​​​നോ​​​സ്, തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ്, തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ്, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ മ​​​ക്കാ​​​റി​​​യോ​​​സ്, യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ്, മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​ക്കാ​​​ർ​​​പ്പോ​​​സ്, മാ​​​ത്യൂ​​​സ് മാ​​​ർ പ​​​ക്കോ​​​മി​​​യോ​​​സ്, ആ​​​ന്‍റ​​​ണി മാ​​​ർ സി​​​ൽ​​​വാ​​​നോ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ ഒ​​​സ്താ​​​ത്തി​​​യോ​​​സ്, യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ അ​​​ല​​​ക്സി​​​യോ​​​സ്, യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ്, ജോ​​​ഷ്വ മാ​​​ർ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up