Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malankara Orthodox Christian

America

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക്രി​സ്ത്യ​ന്‍ സൊ​സൈ​റ്റി കാ​ര്‍​ണി​വ​ല്‍ സെ​പ്റ്റം​ബ​ര്‍ 12ന്

 ഷി​ക്കാ​ഗോ: 'മോ​ക്‌​സ്' എ​ന്ന് അ​റി​യ​പെ​ടു​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ന്‍ സോ​സൈ​റ്റി​യു​ടെ (MOCS) ര​ണ്ടാ​മ​ത് കാ​ര്‍​ണി​വ​ല്‍ സെ​പ്റ്റം​ബ​ര്‍ 12-ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്ക് ആ​രം​ഭി​ക്കും. ബെ​ന്‍​സ​ന്‍​വി​ല്ല​യി​ലെ സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ക്‌​നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്റെ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ത്തു​ന്ന ഈ ​കാ​ര്‍​ണി​വ​ല്‍ പ​രി​പാ​ടി​ക​ള്‍ കേ​ര​ള ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഉ​ല്ലാ​സ​ത്തി​നും ആ​ന​ന്ദ​ത്തി​നും മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ന്റേ​യും, വ​ട​ക്കേ ഇ​ന്ത്യ​യു​ടേ​യും വൈ​വി​ധ്യ​മാ​ര്‍​ന്ന രു​ചി​ക്കൂ​ട്ടു​ക​ളു​ടേ​യും സം​ഗ​മ​മാ​ണ് ഈ ​ഉ​ത്സ​വ​വേ​ള. കൂ​ടാ​തെ ക​ലാ​പ​രി​പാ​ടി​ക​ള്‍, ഗാ​ന​മേ​ള, വി​വി​ധ​യി​നം നൃ​ത്ത​രൂ​പ​ങ്ങ​ള്‍, ഫേ​സ് പെ​യി​ന്റിം​ഗ്, മെ​ഹ​ന്തി തു​ട​ങ്ങി വി​വി​ധ​യി​നം ക​ലാ​രൂ​പ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ന​ട​ത്തു​ന്ന ഈ ​വ​മ്പി​ച്ച പ​രി​പാ​ടി ഷി​ക്കാ​ഗോ​യി​ലെ ജ​ന​ങ്ങ​ള്‍ വ​ള​രെ ഹാ​ര്‍​ദ്ദ​വ​മാ​യാ​ണ് എ​ല്ലാ​വ​ര്‍​ഷ​വും സ്വീ​ക​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ള്‍​ക്കാ​യി ബാ​സ്‌​ക​റ്റ് ബോ​ള്‍, റോ​ക്ക് ക്ലൈം​ബിം​ഗ്, മ​റ്റ് വി​നോ​ദോ​പാ​ധി​ക​ള്‍ എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വൈ​വി​ധ്യ​മാ​ര്‍​ന്ന ഭ​ക്ഷ​ണ​പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ രു​ചി​ക്കാ​നും, കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ത​ങ്ങ​ളു​ടെ ക​ലാ​വാ​സ​ന​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​നു​മു​ള്ള വേ​ദി​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.​രാ​വി​ലെ 11 മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ഈ '​ക​ലാ​രു​ചി​ക്കൂ​ട്ട്' സം​ഗ​മ​വേ​ദി വൈ​കു​ന്നേ​രം 7 മ​ണി​ക്ക് അ​വ​സാ​നി​ക്കും. അ​തി​നാ​ല്‍ ചി​ക്കാ​ഗോ​യി​ലെ എ​ല്ലാ​വ​ര്‍​ക്കും വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ വ​ന്ന് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ന് മു്മ്പ് ​കു​ട്ടി​ക​ള്‍​ക്ക് വ​മ്പി​ച്ച ഒ​രു അ​വ​ധി​ക്കാ​ല ഉ​ല്ലാ​സം കൂ​ടി​യാ​ണ് ഈ ​കാ​ര്‍​ണി​വ​ല്‍. ആ​യ​തി​നാ​ല്‍ പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രും ഈ '​ക​ലാ-​കാ​യി​ക രു​ചി​ക്കൂ​ട്ട്' സം​ഗ​മ​ത്തി​ല്‍ വ​ന്ന് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് ഡോ. ​ബി​നു ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി അ​ജി​ത്ത് ഏ​ലി​യാ​സ്, ട്ര​ഷ​റ​ര്‍ ഫി​ലി​പ്പ് കു​ന്നേ​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഏ​ബ്ര​ഹാം വ​ര്‍​ക്കി (അ​നി), ട്ര​സ്റ്റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജോ​സ​ഫ് ഏ​ബ്ര​ഹാം എ​ന്നി​വ​രും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഏ​ലി​യാ​സ് തോ​മ​സ്, ജി​ജി ജോ​ണ്‍, ഏ​ലി​യാ​മ്മ പു​ന്നൂ​സ്, ആ​ല്‍​ബി​ന്‍ ഏ​ബ്ര​ഹാം, സി​ബി​ല്‍ ഫി​ലി​പ്പ്, ലി​ഷാ ജോ​ണി എ​ന്നി​വ​രും അ​റി​യി​ക്കു​ന്നു.

Address: Sacred Heart Kanaya Catholic Church, 145 E Grand Eve, Bensenville 60106

Latest News

Corehub Up